Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎച്ച്​–1ബി വിസ...

എച്ച്​–1ബി വിസ അനുവദിക്കാനാവില്ല–ട്രംപ്​

text_fields
bookmark_border
എച്ച്​–1ബി വിസ അനുവദിക്കാനാവില്ല–ട്രംപ്​
cancel

 

വാഷിങ്​ടൺ​: വിദേശികൾക്ക്​ അമേരിക്കയിൽ തൊഴിലെടുക്കുവാനുള്ള എച്ച്​–1ബി വിസയുടെ കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കി നിയുക്​ത പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​. ഇനി മുതൽ എച്ച്​-1ബി വിസ അനുവദിക്കാനാവില്ലെന്ന്​ ​ട്രംപ്​ അറിയിച്ചു​. എച്ച്​-1ബി വിസ ഉ​പയോഗിച്ച്​ രാജ്യത്ത്​ തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികൾക്ക്​ പകരം അമേരിക്കൻ പൗരൻമാർ തൊഴിൽ മേഖലയി​ലേക്ക്​ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അവസാനത്തെ അമേരിക്കൻ പൗരനെ വരെ സംരക്ഷിക്കുമെന്നും ട്രംപ്​ കൂട്ടിച്ചേർത്തു. ഇന്ത്യൻ ​െഎ.ടി മേഖലയിലടക്കം വൻ തിരിച്ചടിക്ക്​ കാരണമായേക്കാവുന്ന തീരുമാനമാണ്​ ഇപ്പോൾ ട്രംപ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

വാഷിങ്​ടണിൽ പാർട്ടി പ്രവർത്തകർക്ക്​ മുന്നിൽ സംസാരിക്കു​േമ്പാഴാണ്​ ട്രംപ്​ വിസ വിഷയത്തിലുള്ള നിലപാട്​ വ്യക്​തമാക്കിയത്​.
രാജ്യത്തെ പ്രധാനപ്പട്ട രണ്ട്​ ​െഎ.ടി കമ്പനികൾ വിദേശ തൊഴിലാളികളെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ നിയമനടപടികൾ നേരിടുകയാണെന്ന​ും ട്രംപി​െൻറ വ്യക്​തമാക്കി.

മെക്​സിക്കോയിൽ  നിന്ന്​ വരുന്ന കുടിയേറ്റക്കാരെ കുറിച്ചും ട്രംപ്​ പ്രസംഗത്തിൽ പരാമർശിച്ചു. അനധികൃതമായ കുട​േയറ്റം തടയുമെന്നും അതുവഴി രാജ്യത്തേക്ക്​ വരുന്ന മയക്കുമരുന്നി​െൻറ അളവ്​ ഒരു പരിധി വരെ കുറ​ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞ​ു. അതിർത്തികളിലെ ആക്രമണങ്ങൾ തടയുന്നതിനായുള്ള നടപടികളെടുക്കുമെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1B VisaDonald Trump
News Summary - Won't Allow H1B Visa Holders To Replace US Workers: Donald Trump
Next Story