യു.എസിൽ യുവതി മൂന്നുപേരെ വെടിെവച്ചുകൊന്ന് ആത്മഹത്യ ചെയ്തു
text_fieldsമേരിലാൻഡ്: യു.എസിെല മേരിലാൻഡിൽ മരുന്നു ഗോഡൗണിൽ ജീവനക്കാരി മൂന്നുപേരെ വെടിെവച്ചുകൊന്ന് ആത്മഹത്യ ചെയ്തു. ആക്രമണത്തിൽ മൂന്നുേപർക്ക് പരിക്കേറ്റു. 26 കാരിയായ സ്നോഷ്യ മോസെലെയാണ് അക്രമിയെന്നും ഇവർ താൽക്കാലിക ജീവനക്കാരിയാെണന്നും അധികൃതർ പറഞ്ഞു.
കൈത്തോക്കുപയോഗിച്ചാണ് അക്രമി വെടിയുതിർത്തത്. മൂന്നുപേർ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം സ്ത്രീ സ്വയം തലക്ക് വെടിെവച്ചു.
ആശുപത്രിയിൽെവച്ചാണ് ഇവർ മരിച്ചത്. വെടിവെപ്പിൽ പരിക്കേറ്റയാൾ പുറത്തേക്കോടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ആക്രമണത്തിെൻറ കാരണം വ്യക്തമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
