സൗദിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും –യു.എസ്
text_fieldsവാഷിങ്ടൺ: എണ്ണപ്പാടങ്ങള്ക്കുനേരെ ശക്തമായ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ സൗദ ി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് യു.എസ്. സൗദിയിലെ വ്യോമ, മിസൈല്‍ പ്ര തിരോധ സംവിധാനം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, എത്ര സൈനികരെ അയക്കുമെന്നത് എസ്പർ വെളിപ്പെടുത്തിയില്ല. യു.എസിെൻറ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ മറികടന്നാണ് ഹൂതി വിമതര്‍ എണ്ണകേന്ദ്രങ്ങൾ ആക്രമിച്ചത്. ഇത് യു.എസിന് വലിയ ക്ഷീണമായിരുന്നു.
തുടർന്നാണ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൈനികരെ അയക്കാനുള്ള തീരുമാനം.
സൗദിയുടെ ആവശ്യപ്രകാരം പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നുവെന്ന് പെൻറഗണ്‍ അറിയിച്ചു. കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ സൗദിയിലും യു.എ.ഇയിലും എത്തിക്കുമെന്നും പെൻറഗണ്‍ പറഞ്ഞു. മിസൈല്‍വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍, കൂടുതല്‍ പോര് വിമാനങ്ങള്‍ എന്നിവ എത്തിക്കുമെന്നാണു റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക മേന്മയുള്ള പ്രതിരോധ സംവിധാനങ്ങളായിരുന്നു ഹൂതികളെ പ്രതിരോധിക്കാന്‍ സൗദിക്ക് യു.എസ് നല്‍കിയിരുന്നത്.സൗദിക്കെതിരെ ഹൂതികൾ ആക്രമണം നടത്തുേമ്പാഴൊക്കെ സൈനിക വിന്യാസം ശക്തിപ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിക്കാറുണ്ട്.