Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രസിഡൻറി​െൻറ വാർഷിക...

പ്രസിഡൻറി​െൻറ വാർഷിക സന്ദേശം ഭരണസ്​തംഭനം തീർന്ന ശേഷം - ട്രംപ്​

text_fields
bookmark_border
പ്രസിഡൻറി​െൻറ വാർഷിക സന്ദേശം ഭരണസ്​തംഭനം തീർന്ന ശേഷം - ട്രംപ്​
cancel

വാഷിങ്​ടൺ: യു.എസ്​ കോൺഗ്രസി​​​െൻറ സംയുക്​ത സമ്മേളനത്തെ അഭിമുഖീകരിച്ച്​ വാർഷിക സന്ദേശം നൽകുന്നത്​ ഭരണസ്​തം ഭനം തീർന്ന ശേഷം മാത്രമായിരിക്കുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. യു.എസിൽ ഒാരോ കലണ്ടർ വർഷത്തിലും സ ംയുക്​ത കോൺഗ്രസിനെ പ്രസിഡൻറ്​ അഭിസംബോധന ചെയ്യാറുണ്ട്​. ഇൗ വാർഷിക സന്ദേശമാണ്​ ഭരണസ്​തംഭനം ഒഴിവായ ശേഷം നടത്തുമെന്ന്​ ട്രംപ്​ അറിയിച്ചിരിക്കുന്നത്​.

ഭരണസ്​തംഭനത്തിനിടെ തന്നെ വാർഷിക സന്ദേശം നൽകാൻ ജനപ്രതിനിധി സഭാ സ്​പീക്കർ നാൻസി പെലോസി എന്നോട്​ ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചു. എന്നാൽ ഭരണസ്​തംഭനമാണെന്ന്​ പറഞ്ഞ്​ പിന്നീട്​ അവർ മനസു മാറ്റി. മറ്റൊരു തീയതി നിർദേശിച്ചു. അതിനുള്ള അധികാരം​ അവർക്കുണ്ട്​​. ഭരണസ്​തംഭനം എന്ന്​ തീരുന്നോ അന്ന്​ ഞാൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യും -ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

വാർഷിക സന്ദേശം നൽകുന്നതിന്​ യു.എസ്​ കോൺഗ്രസ്​ അല്ലാതെ മ​െറ്റാരു വേദി​െയ കുറിച്ച്​ ചിന്തിക്കുന്നില്ല. ചരിത്ര​വും പാരമ്പര്യവും പ്രാധാന്യവുമുള്ള യു.എസ്​ കോൺഗ്രസിനോട്​ മത്​സരിക്കാൻ മറ്റൊന്നിനും സാധിക്കില്ല. അടുത്തു തന്നെ ഗംഭീര വാർഷിക സന്ദേശം നൽകുന്നതിനുള്ള തയാറെടുപ്പിലാണ്​ - ട്രംപ്​ വ്യക്​തമാക്കി.

യു.എസ്​- മെക്​സികോ അതിർത്തി മിതൽ കെട്ടുന്നതിന്​ ഫണ്ട്​ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ ചരിത്രത്തിൽ ഏറ്റവും നീണ്ട ഭരണസ്​തംഭനത്തിലേക്ക്​ യു.എസിനെ നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS Shut DownState Of The Union AddressDonald Trump
News Summary - Will Give State Of The Union Address "When Shutdown Is Over": Trump - World News
Next Story