Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവന്യജീവി...

വന്യജീവി ഫോ​ട്ടോഗ്രാഫർ പീറ്റർ ബിയേർഡ്​ അന്തരിച്ചു

text_fields
bookmark_border
peter-beard.jpg
cancel

ന്യൂയോർക്ക്​: പ്രശസ്​ത വന്യജീവി ഫോട്ടോഗ്രാഫറും കലാകാരനുമായ പീറ്റർ ബിയേർഡ് (82)​ അന്തരിച്ചു. ന്യുയോർക്കിലെ മോണ്ടക്കിനടുത്ത്​ മരങ്ങളാൽ ചുറ്റപ്പെട്ട ​പ്രദേശത്താണ്​ പീറ്റർ ബിയേർഡി​ൻെറ മൃതദേഹം കണ്ടെത്തിയത്​. ഒരു മാസം മുമ്പ്​ അദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ്​ കുടുംബം രംഗത്തെത്തിയിരുന്നു.​

‘അവൻ ജീവിച്ച പ്രകൃതിയിൽ തന്നെ അവൻ മരിച്ചു’ പീറ്റർ ബിയേർഡിൻെറ കുടുംബം പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. പീറ്റർ ബിയേർഡിൻെറ മരണകാരണം കണ്ടെത്തിയിട്ടില്ല.

അതേസമയം, മരണം ആത്മഹത്യയാണെന്നോ അസ്വാഭാവികതയുണ്ടെന്നോ കരുതുന്നില്ലെന്ന്​ ഈസ്​റ്റ്​ ഹാംടൺ പൊലീസ്​ ക്യാപ്​റ്റൻ ക്രിസ്​റ്റഫർ ആൻഡേഴ്​സൺ വ്യക്തമാക്കി.

Show Full Article
TAGS:Peter Beard wildlife photographer world news malayalam news 
News Summary - wildlife photographer Peter Beard died at 82 -world news
Next Story