Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ലി​​ഫോ​ർ​ണി​യ​യി​ൽ...

കാ​ലി​​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ; അതിസമ്പന്നർ വീടുവിട്ടു

text_fields
bookmark_border
കാ​ലി​​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ; അതിസമ്പന്നർ വീടുവിട്ടു
cancel
ലോ​സ് ആ​ഞ്​​ജ​ല​സ്​: കാ​ലി​ഫോ​ർ​ണി​യ​യി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ​ പ​തി​നാ​യി​ര​ങ്ങ​ളു​ടെ വീ​ടു​ക​ൾ ക​ത്തി​യെ​രി​ച്ചു. വൈ​ദ്യു​തി കേ​ബി​ളു​ക​ൾ ക​ത്തി​ന​ശി​ച്ച​തി​നാ​ൽ 15 ല​ക്ഷം ആ​ളു​ക​ൾ ഇ​രു​ട്ടി​ല ാ​യി.
10 ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ലും ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്​ വൈ​ദ്യു​തി വി​ത​ര​ണം ത​ട​ സ്സ​പ്പെ​ട്ട​ത്. ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ട്ടു​തീ​യി​ൽ​പെ​ട്ട് ലോ​സ് ആ​ഞ്​​ജ​ല​സി​ലെ അ​തി​സ​മ്പ​ന്ന​ര്‍ വ​സി​ക്കു​ന്ന മേ​ഖ​ല​യി​ലെ നി​ര​വ​ധി വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. തീ ​പ​ട​ർ​ന്ന​തോ​ടെ ഹോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​ർ രാ​ത്രി​യി​ല്‍ ത​ങ്ങ​ളു​ടെ വീ​ടു​ക​ള്‍ ഉ​പേ​ക്ഷി​ച്ച് പ​ലാ​യ​നം ചെ​യ്​​തു.

ഹോ​ളി​വു​ഡ് സി​നി​മാ​താ​ര​ങ്ങ​ളും ലോ​ക​പ്ര​ശ​സ്ത കാ​യി​ക​താ​ര​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി പ്ര​ശ​സ്ത​ര്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​ണ് കി​ഴ​ക്ക​ന്‍ ലോ​സ് ആ​ഞ്​​ജ​ല​സി​ലെ ബ്ര​െൻറ്​ വു​ഡ്. ഹോ​ളി​വു​ഡ് ന​ട​ന്മാ​രാ​യ ആ​ര്‍നോ​ള്‍ഡ് ഷ്വാ​ര്‍സ്‌​നെ​ഗ​ര്‍, ക്ലാ​ര്‍ക്ക് ഗ്രെ​ഗ്, കു​ര്‍ട് ഷ​ട്ട​ര്‍ എ​ന്നി​വ​രും ബാ​സ്‌​ക​റ്റ്‌​ബാ​ള്‍ താ​രം ലെ​ബ്രോ​ണ്‍ ജെ​യി​സും ആ​ണ്​ ​കോ​ടി​ക​ൾ വി​ല​വ​രു​ന്ന വീ​ടു​പേ​ക്ഷി​ച്ച്​ ര​ക്ഷ​പ്പെ​ട്ട​ത്​.

അ​ഗ്​​നി​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ്ര​െൻറ്​ വു​ഡി​ല്‍ ന​ട​ക്കാ​നി​രു​ന്ന ഷ്വാ​ര്‍സ്‌​നെ​ഗ​റു​ടെ പു​തി​യ ചി​ത്രം ടെ​ര്‍മി​നേ​റ്റ​ര്‍-​ഡാ​ര്‍ക്ക് ഫേ​റ്റി​​െൻറ പ്രീ​മി​യ​ര്‍ മാ​റ്റി​വെ​ച്ചു. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ള്‍ അ​ഗ്​​നി​ബാ​ധ​മൂ​ലം ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ന​ല്‍കാ​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഏ​ൽ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാത്രി യാണ്​ കാ​ട്ടു​തീ പടർന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:californiaworld newsmalayalam newsWildfires California
News Summary - Wildfires are burning across California-world news
Next Story