ട്രംപിെൻറ പ്രസംഗം കേൾക്കാൻ ഇന്ത്യൻ ടെക്കിയുടെ വിധവയും
text_fieldsവാഷിങ്ടൺ: യു.എസിൽ കഴിഞ്ഞവർഷമുണ്ടായ വെടിവെപ്പിൽ െകാല്ലപ്പെട്ട ഇന്ത്യൻ എൻജിനീയറുടെ വിധവയും ട്രംപിെൻറ പ്രസംഗം കേൾക്കാനെത്തി. െകാല്ലപ്പെട്ട ശ്രീനിവാസ് കുച്ചിബോട്ലയുടെ ഭാര്യ സുനയന ദൂമലയാണ് പ്രത്യേക ക്ഷണപ്രകാരം അതിഥിയായി എത്തിയത്. യു.എസ് കോൺഗ്രസ് സാമാജികനായ കെവിൻ യോദറുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുനയന ചടങ്ങിൽ പെങ്കടുത്തത്. ഹൗസ് സ്പീക്കർ പോൾ റയാൻ ഉൾെപ്പടെ നിരവധി നേതാക്കളുമായി സുനയന കൂടിക്കാഴ്ച നടത്തി.
രാജ്യത്ത് സമാധാനത്തിനുവേണ്ടി സുനയന നടത്തിയ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനും ഇന്ത്യക്കാർക്ക് ഇതിലൂടെ ഒരു സന്ദേശം നൽകുന്നതിനുമാണ് ഇവരെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് കെവിൻ യോദർ പറഞ്ഞു. കഴിഞ്ഞവർഷം ഫെബ്രുവരി ആറിന് ഒാലത്ത് നഗരത്തിൽ ബാറിൽ നടന്ന വെടിവെപ്പിനിടെയാണ് ശ്രീനിവാസ് െകാല്ലപ്പെട്ടത്. തങ്ങളുടെ രാജ്യത്തുനിന്നു പുറത്തുപോകണമെന്ന് ആക്രോശിച്ചായിരുന്നു ഇവർക്കുനേരെ വെടിയുതിർത്തത്. വിദ്വേഷക്കുറ്റമായാണ് ഇത് വിലയിരുത്തപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
