Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightയു.എസിലും ബ്രസീലിലും...

യു.എസിലും ബ്രസീലിലും കോവിഡ്​ രോഗികൾ കൂടുന്നു

text_fields
bookmark_border
covid-19
cancel

വാഷിങ്​ടൺ: അമേരിക്കയിലും ബ്രസീലിലും പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തുന്ന രീതിയിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  68,800 പേർക്കാണ്​ യു.എസിൽ രോഗംബാധിച്ചത്​. തുടർച്ചയായ നാലാം ദിവസവും രാജ്യത്ത്​ 1000ലധികം പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.​ ഇതോടെ ആകെ മരണസംഖ്യ 145,352 ആയി ഉയർന്നു. സ്​കൂളുകൾ തുറക്കാനുള്ള ശ്രമങ്ങളുമായി ട്രംപ്​ ഭരണകൂടം മുന്നോട്ട്​ പോകുന്നതിനിടെയാണ്​ കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്നത്​.

ബ്രസീലിലും സമാനസാഹചര്യമാണ്​ നില നിൽക്കുന്നത്​. 55,891 പേർക്കാണ്​ ബ്രസീലിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 1,311 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. 85,238 പേരാണ്​ ബ്രസീലിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ലോകത്തിലാകെ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണെന്ന്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും.

24 മണിക്കൂറിനിടെ  284,196 പേർക്കാണ്​ ലോകത്താകെ കോവിഡ്​ സ്ഥിരീകരിച്ചത്​. യു.എസിനും ബ്രസീലിനും പുറമേ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമാണ്​ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. ​രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ദക്ഷിണാഫ്രിക്കയിൽ സ്​കൂളുകൾ ഒരു മാസത്തേക്ക്​ അടച്ചു. കാറ്റലോണിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ ഫ്രാൻസ്​ ജനങ്ങളോട്​ അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsCoronaviruscovid 19
News Summary - WHO reports 284,196 new cases-World news
Next Story