ആരാണ് വൈറ്റ് ഹൗസ് പ്രഥമവനിത?
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസിലെ പ്രഥമവനിത പദവിയെച്ചൊല്ലി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദ്യ ഭാര്യ ഇവാനയും മെലാനിയയും തമ്മിൽ പോര്. മൂന്നു തവണ വിവാഹിതനായ ട്രംപിെൻറ ഇപ്പോഴത്തെ ഭാര്യയാണ് മെലാനിയ. ‘റെയ്സിങ് ട്രംപ്’ എന്ന തെൻറ പുസ്തകത്തിെൻറ പ്രചാരണ ഭാഗമായാണ് ഇവാന വിവാദത്തിന് തിരികൊളുത്തിയത്. ട്രംപുമായുള്ള ദാമ്പത്യവും അതു തകരാനുണ്ടായ കാരണവുമാണ് പുസ്തകത്തിെൻറ ഉള്ളടക്കം. ‘ഗുഡ് മോണിങ് അമേരിക്ക’ എന്ന ടി.വി പരിപാടിയിലാണ് ഇവാനയുടെ വിവാദ പ്രസ്താവന.
ട്രംപിെൻറ ആദ്യ ഭാര്യ താനാണ്. അദ്ദേഹത്തിെൻറ മൂന്നു മക്കളുടെ അമ്മയുമാണ്. അപ്പോൾ താൻ തന്നെയാണ് പ്രഥമവനിത എന്നായിരുന്നു ഇവാനയുടെ വാക്കുകൾ. വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാന്‍ തനിക്ക് അർഹതയുണ്ട്. വാഷിങ്ടൺ ഇഷ്ടമില്ലാത്തതിനാൽ പ്രഥമവനിത എന്ന സ്ഥാനം മെലാനിയക്ക് തന്നെയിരിക്കട്ടെയെന്നും ഇവാന പറഞ്ഞു. ഇവാൻക, എറിക്, ഡോണൾഡ് ട്രംപ് ജൂനിയർ എന്നിവരുടെ അമ്മയാണ് ഇവാന. ഇവാനയയുമായി വേർപിരിഞ്ഞശേഷം മാര്‍ല മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം ചെയ്തത്. എന്നാൽ, ഇവരെക്കുറിച്ച് ഇവാന അധികം പരാമർശിച്ചില്ല. മാർലയുമായുള്ള ബന്ധവും തകര്‍ന്നതോടെയാണു മോഡലായ മെലാനിയയെ ട്രംപ് വിവാഹം കഴിച്ചത്.
മെലാനിയ ഇതൊക്കെ കേട്ട് വെറുതെയിരുന്നുവെന്നൊന്നും ധരിക്കേണ്ട. പുസ്തകം വിറ്റഴിക്കാനുള്ള വിലകുറഞ്ഞ വേലയാണ് ഇവാനയുടേതെന്നു മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാം മറുപടി പറഞ്ഞു. വൈറ്റ് ഹൗസ് തെൻറ വീടായാണു മെലാനിയ കാണുന്നത്. പുസ്തകം വിൽക്കാനല്ല, കുട്ടികളെ സഹായിക്കാനാണ് തെൻറ പദവിയെ മെലാനിയ ഉപയോഗിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
