കൊറോണ വൈറസിേൻറത് സ്വാഭാവിക ഉത്ഭവം -ലോകാരോഗ്യ സംഘടന
text_fieldsവാഷിങ്ടൺ: കൊറോണ വൈറസിേൻറത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്കൽ റയാൻ. കോവിഡ് വിഷയത്തിൽ ചൈനക്കെതിരെ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച് പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും റയാൻ പറഞ്ഞു.
ചൈനയിലെ വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വൈറസ് പുറത്തു വന്നതെന്നും അതിനുള്ള തെളിവ് കൈയിലുണ്ടെന്നും ഡോണൾഡ് ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനക്കെതിരെയും ട്രംപ് രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
