Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദിയെയും...

മോദിയെയും രാഷ്​ട്രപതിയെയും ഫോളോ ചെയ്യുന്നത് നിർത്തി ​വൈറ്റ്​ഹൗസ്​

text_fields
bookmark_border
Modi-trump
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറി​​െൻറ ഔദ്യോഗിക വസതിയായ വൈറ്റ്​ഹൗസ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്​തു. മോദിയെ വൈറ്റ്​ഹൗസ്​ ട്വിറ്ററിൽ ഫോളോ ചെയ്​തത്​ വലിയ വാർത്തയായിരുന്നു. എന്നാൽ ഫോളോ ചെയ് ​ത്​ മൂന്ന്​ ആഴ്​ചകൾക്കകമാണ്​​ മോദിയെ വൈറ്റ്​ഹൗസ്​ അൺഫോളോ ചെയ്​തത്​.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ കൂടാതെ സ്വകാര്യ അക്കൗണ്ടും വൈറ്റ്​ഹൗസ്​ ഫോളോ ചെയ്​തിരുന്നു. മോദിക്കു പിന്നാലെ ഇന്ത്യയിലെ യു.എസ്​ എംബസി, യു.എസിലെ ഇന്ത്യൻ എംബസി, രാഷ്​ട്രപതിയുടെ ഔദ്യോഗിക പേജ്​ എന്നിവയും വൈറ്റ്​ഹൗസ്​ ഫോളോ ചെയ്​തിരുന്നു. അതെല്ലാം ഇപ്പോൾ അൺഫോളോ ചെയ്​തിരിക്കയാണ്​.

കോവിഡ്​ ചികിത്സക്ക്​ മരുന്നു നൽകണമെന്ന യു.എസി​​െൻറ ആവശ്യം ഇന്ത്യ പരിഗണിച്ചതിനു പിന്നാലെയാണ്​ വൈറ്റ്​ഹൗസ്​ മോദിയുടെ അക്കൗണ്ട്​ ഫോളോ ചെയ്യാൻ തുടങ്ങിയത്​. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും ​ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള സൗഹൃദത്തി​​െൻറ അടയാളമായാണ്​ പലരും ഇതിനെ വിശേഷിപ്പിച്ചത്​.

അപൂർവമായേ വൈറ്റ്​ഹൗസ്​ മറ്റ്​ രാജ്യങ്ങളിലെ നേതാക്കളെ ഫോളോ ചെയ്യാറുള്ളൂ. ഇപ്പോൾ വൈറ്റ്​ഹൗസ്​ ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ൽനിന്ന്​ 13 ആയി കുറഞ്ഞു. അഞ്ചുലക്ഷം ഫോളോവേഴ്​സാണ്​ ​ൈവറ്റ്​ഹൗസ്​ ട്വിറ്റർ അക്കൗണ്ടിനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterNarendra Modiwhite houseworld newsDonald Trump
News Summary - White House unfollows PM Modi on Twitter - World news
Next Story