ട്രംപിെനാപ്പം പ്രവർത്തിക്കുന്നു; വൈറ്റ് ഹൗസ് വക്താവിനെ ഭക്ഷണശാലയിൽ നിന്ന് ഇറക്കി വിട്ടു
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസ് വക്താവിനെ െവർജീനിയയിലെ ഭക്ഷണശാലയിൽ നിന്ന് ഇറക്കിവിട്ടതായി ആരോപണം. വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സാണ് ട്രംപിനോടൊപ്പം പ്രവർത്തിക്കുന്നതിനാൽ തന്നെ ഭക്ഷണശാലയിൽ നിന്ന് ഇറക്കിവിെട്ടന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
താൻ യു.എസ് പ്രസിഡൻറിനൊപ്പം പ്രവർത്തിക്കുന്നതിനാൽ ഭക്ഷണശാലയില നിന്ന് ഇറങ്ങിപ്പോകണമെന്ന് കഴിഞ്ഞ ദിവസം രാത്രി ലക്സിൻടണ്ണിലെ റെഡ് ഹെൻ ഉടമ തന്നേട് ആവശ്യപ്പെട്ടു. തുടർന്ന് താൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നു.
അവരുടെ പ്രവർത്തി അവരുടെ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. താൻ ജനങ്ങളെ സേവിക്കുന്നതിനായി നന്നായി പ്രവർത്തിക്കും. എനിക്ക് അംഗീകരിക്കാൻ കഴിയാത്തവർക്ക് വേണ്ടിയും താൻ ബഹുമാനത്തോടെ തന്നെ പ്രവർത്തിക്കും. പ്രവർത്തനം തുടരുമെന്നും സാറ ട്വിറ്ററിലൂടെ വിശദീകരിച്ചു. എന്നാൽ ഭക്ഷണശാല അധികൃതർ സംഭവത്തിൽ ഇതുവെര പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
