യു.എസ് കോവിഡിൻെറ അതിതീവ്ര ഘട്ടം പിന്നിട്ടു; നിയന്ത്രണങ്ങളിൽ ഇളവെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: അമേരിക്കയിൽ കോവിഡ് വ്യാപനത്തിെൻറ അതിതീവ്ര ഘട്ടം അവസാനിച്ചുവെന്ന് പ്രസിഡൻറ് ഡോണൾഡ് ട് രംപ്. കോവിഡിനെതിരായ പോരാട്ടം തുടരുകയാണ്. എന്നാൽ രാജ്യം തീവ്രഘട്ടം പിന്നിട്ടിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും ഇത് സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കുമെന്നും വാർത്താസമ്മേളനത്തില്‍ ട്രംപ് അറിയിച്ചു.
മരണസംഖ്യ വർധിക്കുന്നുണ്ടെങ്കിലും പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍. ഈ കുറവ് നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. ഗവര്‍ണര്‍മാരോട് കൂടിയാലോചിച്ചതിനുശേഷം ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. കോവിഡ് ആഘാതത്തിൽ നിന്ന് രാജ്യം ഉടൻ കരകയറും. തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കോവിഡ് കാലത്തും ഭക്ഷ്യവിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
യു.എസിൽ ഇതുവരെ 6,44,089 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 28,529 പേർ മരിക്കുകയും ചെയ്തു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും ഉണ്ടായ രാജ്യമാണ് അമേരിക്ക. രാജ്യത്ത് 48,708 പേർ രോഗമുക്തി നേടി.