Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെതിരായ...

ട്രംപിനെതിരായ ഇംപീച്ച്​മെൻറുമായി സഹകരിക്കില്ല -വൈറ്റ്​ ഹൗസ്​

text_fields
bookmark_border
donald-trump
cancel

വാഷിങ്​ടൺ: പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ ഇംപീച്ച്​ ചെയ്യാനുള്ള ​ഡെമോക്രാറ്റിക്​ പാർട്ടിയുടെ നീക്കത്തോട്​ സഹകരിക്കില്ലെന്ന്​ വൈറ്റ്​ ഹൗസ്​. ട്രംപിനെ ഇംപീച്ച്​ ചെയ്യാനുള്ള നീക്കം അടിസ്ഥാനമില്ലാത്തതും ഭരണഘടനാപരമായി നിലനിൽക്കാത്തതുമാണെന്നും ഡെമോക്രാറ്റുകൾക്ക്​ അയച്ച കത്തിൽ വൈറ്റ്​ ഹൗസ്​ വ്യക്​തമാക്കി.

ഇംപീച്ച്​മ​​െൻറിൽ അന്വേഷണം നടത്തുന്ന സമിതിക്ക്​ മുമ്പാകെ അമേരിക്കയുടെ യുറോപ്യൻ യൂണിയൻ അംബാസിഡർ ഹാജരാകുന്നത്​ ട്രംപ്​ ഭരണകൂടം തടഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. എട്ട്​ പേജുള്ള കത്താണ്​ വൈറ്റ്​ ഹൗസ്​ ഡെമോക്രാറ്റുകൾക്ക്​ കൈമാറിയത്​. 2016ലെ ജനവിധി അട്ടിമറിക്കാനാണ്​ ഡെമോക്രാറ്റുകൾ ശ്രമം നടത്തുന്നത്​.ഇംപീച്ച്​മ​​െൻറ്​ നീക്കത്തിന്ന്​ ഭരണഘടനാപരമായി സാധുതയില്ല. ഇൗ രീതിയിലുള്ള നീക്കത്തിന്​ പിന്തുണ നൽകാൻ വൈറ്റ്​ ഹൗസിന്​ സാധിക്കില്ലെന്നും കത്തിൽ വ്യക്​തമാക്കുന്നു.

2020ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയാകാൻ മത്സരിക്കുന്ന ജോൺ ബൈഡ​െനയും മകനെയും അഴിമതിക്കേസിൽ കുടുക്കാൻ യുക്രെയ്​ൻ പ്രസിഡൻറിനുമേൽ സമ്മർദം ചെലുത്തിയെന്നാണ്​ ട്രംപിനെതിരായ ആരോപണം. ഇൗ ആരോപണത്തിലാണ്​ ട്രംപിനെതി​െര ഇംപീച്ച്​മ​​െൻറ്​ നടപടികളുമായി ഡെമോക്രാറ്റുകൾ മുന്നോട്ട്​ പോകുന്നത്​​. അതേസമയം, സത്യം മൂടിവെക്കാനുള്ള ശ്രമമാണ്​ ട്രംപ്​ ഭരണകൂടം നടത്തുന്നതെന്ന്​ ജനപ്രതിനിധി സഭാ സ്​പീക്കറും ഡെമോക്രാറ്റ്​ നേതാവുമായ നാൻസി പെലോസി പറഞ്ഞു.

‘സ​ത്യം തു​റ​ന്നു​പ​റ​യൂ; ട്വീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ക്കൂ’ - ട്രം​പി​ന്​ ജി​മ്മി കാ​ർ​ട്ട​റു​ടെ ഉ​പ​ദേ​ശം
വാ​ഷി​ങ്​​ട​ൺ: യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ൻ​റു​മാ​യു​ള്ള ഫോ​ൺ​വി​വാ​ദ​ത്തി​ൽ​പെ​ട്ട്​ ഇം​പീ​ച്​​​മ​െൻറ്​ ഭീ​ഷ​ണി​യി​ൽ നി​ൽ​ക്കു​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ മു​ൻ​ഗാ​മി ജി​മ്മി കാ​ർ​ട്ട​റു​ടെ വ​ക ഉ​പ​ദേ​ശം.
സ​ത്യം പ​റ​യാ​നും ട്വീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നു​മാ​ണ്​ കാ​ർ​ട്ട​ർ ട്രം​പി​നെ ഉ​പ​ദേ​ശി​ച്ച​ത്. 1977 മു​ത​ൽ 1981 വ​രെ​യാ​ണ്​ 95ലെ​ത്തി​യ കാ​ർ​ട്ട​ർ യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentwhite houseworld newsmalayalam newsDonald Trump
News Summary - White House refuses cooperation in impeachment probe-World news
Next Story