എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ അൺഫോളോ ചെയ്തത്? വിശദീകരണവുമായി വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്വിറ്റർ അൺഫോളൊ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രധാനമന്ത്രി ന രേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, യു.എസിലെ ഇന്ത്യൻ എംബസി തുടങ്ങിയ ആറ് അക്കൗ ണ്ടുകൾ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അൺഫോളോ ചെയ്തിരുന്നു.
യു.എസ് പ്രസിഡന്‍റ് സന്ദർശിച്ച രാജ്യങ്ങളുടെ ഒദ്യോഗിക അക്കൗണ്ടുകൾ നിശ്ചിത കാലത്തേക്ക് വൈറ്റ് ഹൗസ് ഫോളോ ചെയ്യാറുണ്ട്. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി അവസാന വാരത്തിൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിലെ ഒദ്യോഗിക അക്കൗണ്ടുകൾ വൈറ്റ് ഹൗസ് ഫോളോ ചെയ്യാനാരംഭിച്ചത്. സന്ദർശനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയാനും റീട്വീറ്റ് ചെയ്യാനുമായിരുന്നു ഇത്. നിശ്ചിത കാലം കഴിഞ്ഞാൽ ഈ അക്കൗണ്ടുകൾ അൺ ഫോളോ ചെയ്യുകയാണ് പതിവുരീതി. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, യു.എസിലെ ഇന്ത്യൻ എംബസി തുടങ്ങിയ ആറ് അക്കൗണ്ടുകൾ ഈ ആഴ്ചയിൽ അൺഫോളോ ചെയ്തതെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയേയും പ്രസിഡന്‍റിനേയും വൈറ്റ് ഹൗസ് അൺഫോളോ ചെയ്തത് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കാളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.