വെസ്ലി–സിനി ദമ്പതികളുടെ മകളെ ദത്തു നൽകും
text_fieldsഹ്യൂസ്റ്റൻ: യു.എസിലെ ഹ്യൂസ്റ്റനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിെൻറ വളർത്തച്ഛനും അമ്മക്കും സ്വന്തം കുഞ്ഞായ നാലുവയസ്സുകാരിക്കുമേലുള്ള അവകാശം നഷ്ടമായി. അവകാശം ൈകെയാഴിയുന്നതുസംബന്ധിച്ച രേഖകളിൽ ഇരുവരും ഒപ്പുവെച്ചു.
കുഞ്ഞിെൻറ അവകാശം സംബന്ധിച്ച് കോടതിയിൽ നടന്ന വാദങ്ങൾ ഇതോടെ അവസാനിച്ചു. ഇനി ആരെങ്കിലും ദത്തെടുത്താൽ അവർക്കൊപ്പമായിരിക്കും കുട്ടി കഴിയുക.
െകാലപാതകവുമായി ബന്ധപ്പെട്ട് വെസ്ലി മാത്യൂസിനെയും ഭാര്യ സിനിയെയും ജയിലിൽ അടച്ചതോടെ ഇവരുടെ സ്വന്തം കുഞ്ഞ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിയുന്നത്.
ഷെറിനെ കാണാതായെന്ന പരാതി ലഭിച്ചതിെൻറ രണ്ടാംദിനം ഇൗ കുഞ്ഞിനെ ചൈൽഡ് പ്രൊട്ടക്ടിവ് സർവിസിലെ അധികൃതർ മാത്യൂസിെൻറ വീട്ടിൽ നിന്ന് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
