Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുടിയേറ്റ വിലക്കിന്​...

കുടിയേറ്റ വിലക്കിന്​ കോടതി സ്​റ്റേ: പ്രവേശനം നിരോധിച്ച രാജ്യങ്ങളിൽ നിന്ന്​ യു.എസിലേക്ക്​ ഒഴുക്ക്​ ​

text_fields
bookmark_border
കുടിയേറ്റ വിലക്കിന്​ കോടതി സ്​റ്റേ: പ്രവേശനം നിരോധിച്ച രാജ്യങ്ങളിൽ നിന്ന്​ യു.എസിലേക്ക്​ ഒഴുക്ക്​ ​
cancel

ചികാഗോ: കോടതി കുടിയേറ്റ വിലക്ക്​ നിരോധിച്ചതോടെ മുസ്​ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന്​ വിസയുള്ളവർ തിരക്കു പിടിച്ച്​ അമേരിക്കയിലേക്ക്​ വിമാനം കയറുന്നു. നിയമപരമായി അനിശ്​ചിതത്വം നിലനിൽക്കുന്നതിനാൽ തങ്ങൾക്ക്​ ഇനിയൊരു അവസരം ലഭിക്കാൻ ഇടയില്ലെന്ന്​ കണ്ടാണ്​​ കുടിയേറ്റക്കാർ ധൃതിപിടിച്ച്​ യാത്ര നടത്തുന്നത്​.

ഒരാഴ്​ച മുമ്പാണ്​ ഏഴു മുസ്​ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാ​െ​ര 90 ദിവസത്തേക്ക്​ നി​േരാധിച്ചുകൊണ്ട്​ ​ഡോണാൾഡ്​ ട്രംപ്​ ഉത്തരവിറക്കിയത്​. ഇതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. സീറ്റിൽ ഫെഡറൽ കോടതിയിൽ വന്ന പരാതിയെ തുടർന്ന്​ വിലക്കിന്​ രാജ്യത്താകമാനം സ്​റ്റേ നൽകിയിരുന്നു. സ്​​േറ്റക്കെതിരെ ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്​. അപ്പീലിൽ എന്തെങ്കിലും നടപടി ആകും മുമ്പ്​ അമേരിക്കയിൽ ചേക്കേറാനുള്ള തിരക്കിലാണ്​ കുടി​േയറ്റക്കാർ.

വിദ്യാർഥികളുൾപ്പെ​െടയാണ്​ കുടിയേറ്റ നിരോധനത്തോ​െട അമേരിക്കയിലേക്ക്​ എത്താനാകാ​െത ബുദ്ധിമുട്ടിയിരുന്നത്​. 60,000ഒാളം വിസ റദ്ദാക്കുകയും ചെയ്​തിരുന്നു. വിസ റദ്ദാക്കപ്പെട്ടവർ വീണ്ടും പണമടച്ച്​ വിസ പുതുക്കയാണ്​ മടങ്ങി എത്തുന്നത്​. മിഷിഗണിലെ ദർബണിൽ പ്രവർത്തിക്കുന്ന അറബ്​ അമേരിക്കൻ സിവിൽ റൈറ്റ്​സ്​ ലീഗ്​ ഇട​െപട്ട്​ വിസയുള്ളവ​രെ പെെട്ടന്ന്​ തന്നെ അമേരിക്കയിലെത്തിക്കാനുള്ള നടപടിയും നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usvisa ban
News Summary - Visa Holders Hurry to Board Flights to US Amid Reprieve
Next Story