Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയെ...

അമേരിക്കയെ കാത്തിരിക്കുന്നത്​ മറ്റൊരു പേൾ ഹാർബർ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്​ധൻ

text_fields
bookmark_border
Jerome-Adams.jpg
cancel

ന്യൂയോർക്​: വരും ആഴ്​ചകളിൽ അമേരിക്ക നേരിടാൻ പോകുന്നത്​ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയ ാണെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ്. രാജ്യത്തെ ഒാരോ പ്രദേശംതോറും വരുംദിവസങ്ങ ളില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

‘‘രണ്ടാം ലോകമഹായുദ്ധത്തി​​​െൻറ ഗതി മാറ്റി മറിച്ച പേൾ ഹാ ർബർ സംഭവത്തിനും ​9/11 നിമിഷങ്ങൾക്കും തുല്യമായ സാഹചര്യമാണ്​ അമേരിക്ക അടുത്ത ആഴ്​ചയിൽ നേരിടാൻ പോകുന്നത്​. പല അമേരിക്കക്കാരും അവരുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അവസ്ഥയിലൂടെയായിരിക്കും കടന്നുപോവുക. കുത്തനെ ഉയരുന്ന മരണനിരക്ക് കുറച്ച്‌ മറുകരയിലെത്തണമെങ്കിൽ ഓരോരുത്തരും അവരവരുടെ കടമകള്‍ ചെയ്യേണ്ടതുണ്ട്​. -ആദംസ് കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധി വിഭാഗം മേധാവിയായ അന്തോണി ഫോസിയും ജെറോം ആദംസി​​​െൻറ വാദങ്ങളെ പിന്താങ്ങി രംഗത്തെത്തി. വരാനിരിക്കുന്നത് ഏറ്റവും മോശമേറിയ ആഴ്ചയാണെന്ന്​ അദ്ദേഹവും പറഞ്ഞു. നേരത്തെ വൈറ്റ്​ ഹൗസിൽ മാധ്യമങ്ങളെ അഭിമുഖീകരിച്ച ട്രംപും വരും ആഴ്​ചകൾ കഠിനമായിരിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷം കടന്നു. 9,620 പേരാണ് ഇതുവരെ രോഗം ബാധിച്ച്​ മരിച്ചത്. നാല്​ പുതിയ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ എന്ന നല്ല വാർത്തയൊഴിച്ചു നിർത്തിയാൽ രാജ്യം ഇപ്പോഴും കോവിഡ്​ ഭീതിയൊഴിയാതെ നിൽക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19​Covid 19Donald Trump
News Summary - Virus-hit US Girds For 'Pearl Harbour Moment' As Death Toll Spikes-world news
Next Story