കാനഡയിൽ ‘എം മാക്’ വെർച്വൽ ഈദ് മീറ്റ് നടത്തി
text_fieldsഒട്ടാവ: മലയാളി മുസ്ലിം അസോസിയേഷൻ ഓഫ് കാനഡ (എം.എം.എ.സി) വെർച്വൽ ഈദ് മീറ്റ് സംഘടിപ്പിച്ചു. ഇസ്ലാമിക് ഫൗണ്ടേഷൻ ഇമാമും പണ്ഡിതനുമായ ശൈഖ് യൂസുഫ് ബദാത് ഈദ് സന്ദേശം നൽകി. ലോക ജനതക്കു വേണ്ടിയും ജീവൻ പണയപ്പെടുത്തി ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്നവർക്കു വേണ്ടിയും അദ്ദേഹം പ്രത്യേക പ്രാർഥന നടത്തി.
എം മാക് പ്രസിഡൻറ് ഫാത്തിമ ഫാബി അധ്യക്ഷത വഹിച്ചു. കനേഡിയൻ പാർലമെൻറ് മെമ്പർ ഇഖ്‌റ ഖാലിദ്, ശൈഖ് അഹ്‌മദ് കുട്ടി (ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൊറണ്ടോ), ഓൾ കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ് പ്രസിഡൻറ് ഡോ. നിജിൽ ഹാറൂൻ എന്നിവർ സംസാരിച്ചു. കേരളത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ ഒാൺലൈനിൽ ആശംസകൾ നേർന്നു.
ഗാനസദസിന് യുവഗായികയും മോട്ടിവേഷണൽ സ്‌പീക്കറുമായ ശസ്‌നി അഫ്സൽ നേതൃത്വം നൽകി. ഹസ്ന അൻസാർ, ആദിൽ സൽമാൻ, അജ്മൽ എന്നിവർ ഗാനമാലപിച്ചു. വിവിധ നഗരങ്ങളിലിരുന്ന് ബിലാൽ, റികാസ്, ഡോ. സാബിർ, നിസ ഹാരിസ് എന്നിവർ ലൈവ് സ്കിറ്റ് അവതരിപ്പിച്ചു. ക്വിസ് മത്സരം റെസ്ലിം മുഹമ്മദ് നയിച്ചു. റിയൽ എസ്റ്റേറ്റ് ഏജൻറ് ഫൈസൽ വെൽറ്റ്, പ്രിൻസ് ഫുഡ് ഡീലർ ഷാജി എന്നിവർ പ്രായോജകരായി.
Latest Video:
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
