കാനഡയിൽ നീർനായ പിടിച്ച പെൺകുട്ടിയുടെ വിഡിയോ കാണാം
text_fieldsകാനഡയിലെ പടിഞ്ഞാറൻ തീരത്തെ സ്റ്റീവ്സ്റ്റോണിൽ നീർനായ പിടിച്ച പെൺകുട്ടിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പെൺകുട്ടിയെ വെള്ളത്തിലേക്ക് കടിച്ചു കൊണ്ടുപോകുന്നതാണ് വിഡിയോയിലുള്ളത്.
ഒരാൾ നീർ നായക്ക് ഭക്ഷണം കൊടുക്കുന്നു. അത് കഴിക്കാനായി ബോട്ടുജെട്ടിക്കരികിലേക്ക് എത്തുന്ന നീർനായയെ പെൺകുട്ടി നിരീക്ഷിക്കുന്നതിനിടക്കാണ് അപകടം. ആദ്യം വെള്ളത്തിൽ നിന്ന് തനിക്കുനേരെ നീർനായ ഉയർന്ന് പൊങ്ങിയതു കണ്ട് കുട്ടി ചിരിക്കുന്നത് വിഡിയോയിലുണ്ട്.
നീർനായ വെള്ളത്തിലേക്ക് ഉൗളിയിട്ടതുകണ്ട് ബോട്ടുജെട്ടിയുടെ കൈവരിയിൽ പെൺകുട്ടി ഇരിക്കുന്നു. എന്നാൽ അതിവേഗത്തിൽ വെള്ളത്തിൽ നിന്ന് ഉയർന്ന് വന്ന നീർനായ പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ച് വെള്ളത്തിലേക്ക് കൊണ്ടു പോയി.
കുട്ടിയുടെ നിലവിളി കേട്ട കാഴ്ചക്കാരിലൊരാൾ ഉടൻെവള്ളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷിച്ചു. ഇരുവർക്കും പരിക്കൊന്നുമില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
