Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവേദനാജനമായ...

വേദനാജനമായ രണ്ടാഴ്​ചയാണ്​ വരാൻ പോകുന്നത് -ട്രംപ്​

text_fields
bookmark_border
donald-trump
cancel

വാഷിങ്ടൻ: വളരെ വേദനാജനകമായ രണ്ടാഴ്ചയാണ് യു.എസിൽ വരാനിരിക്കുന്നതെന്ന് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്. ആ കാഠിന്യമേറിയ ദിനങ്ങൾ നേരിടാൻ ജനങ്ങൾ സുസജ്ജമായിരിക്കണം. കോവിഡ് ബാധിച്ച് യു.എസിൽ 2,40,000 ആളുകൾ മരിക്കാനിടയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

വൈറ്റ് ഹ‍ൗസിൽ നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ട്രംപി​​െൻറ പരാമർശം. വൈറസിനെ നേരിടാൻ ചികിത്സയോ മാന്ത്രിക വാക്​സിനോ ഇല്ല. അടുത്ത 30 ദിവസം നമ്മുടെ ഓരോരുത്തരുടെയും മനോഭാവമാണ്​ പകർച്ചവ്യാധിയുടെ ഗതി നിർണയിക്കുക. വളരെവേഗം പടർന്നു പിടിക്കുന്ന രോഗത്തിനു തടയിടാൻ സാമൂഹിക അകലം പാലിക്കുക മാത്രമാണ്​ പരിഹാരമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്​-ട്രംപ്​ കൂട്ടിച്ചേർത്തു.

വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച ചാർട്ടിലാണ് ഒരു ലക്ഷം മുതൽ 2.4 ലക്ഷം വരെ മരണനിരക്ക് ഉയർന്നേക്കാം എന്ന് പറയുന്നത്. രോഗശമനത്തിനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. മരണനിരക്ക് കുറയ്ക്കാൻ കഴിയുന്നതെല്ലാം അധികൃതർ ചെയ്യുന്നുണ്ടെന്ന് സാംക്രമിക രോഗ വിദഗ്ധനായ അന്തോണി ഫൗസി അറിയിച്ചു.

കോവിഡ്​ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ എച്ച്​വൺ ബി വിസ പദ്ധതി റദ്ദാക്കണമെന്ന്​ ട്രംപ്​ ആവശ്യപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഐ.ടി വിദഗ്​ധർക്ക്​ യു.എസ്​ കമ്പനികളിൽ തൊഴിലെടുക്കാൻ അനുമതി നൽകുന്ന കുടിയേറ്റ ഇതര വിസയാണ്​ എച്ച്​വൺ ബി വിസ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsCoronavirusDonald Trump#Covid19
News Summary - 'Very, very painful' two weeks as coronavirus surge is coming: Trump - World news
Next Story