കോവിഡ്: ചൈനക്കെതിരെ വീണ്ടും ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ്-19െൻറ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ ആക്രമണവുമായി വീണ്ടും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട് രംപ്. ലോകമാകെ വൈറസ് പരത്തിയ ചൈനക്കെതിരെ ഗൗരവമാർന്ന അന്വേഷണമാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
‘‘ചൈനയുടെ കാര്യത്തിൽ ഞങ്ങൾ സന്തോഷവാൻമാരല്ല. നിലവിലെ സ്ഥിതിയിലും സന്തോഷമില്ല. വൈറസിനെ തടഞ്ഞു നിർത്താൻ അവർക്കു കഴിയുമായിരുന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നത് -വൈറ്റ്ഹൗസിലെ പതിവു വാർത്താസമ്മേളനത്തിനിടെ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈറസിനെ തടഞ്ഞു നിർത്താൻ അവർക്കു മുന്നിൽ ഒരുപാട് മാർഗങ്ങളുണ്ടായിരുന്നു. എന്നിട്ടും അവരത് ലോകം മുഴുവൻ പടർത്താനാണ് ശ്രമിച്ചത്.-ട്രംപ് കുറ്റപ്പെടുത്തി.
അഭിമുഖത്തിൽ, കോവിഡിൽ സമ്പദ്വ്യവസ്ഥ തകർന്ന ജർമനിക്ക് ചൈന 16,500 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഒരു ജർമൻ പത്രത്തിന്റെ മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അത് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ, യു.എസും അതുപോലൊന്ന് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.