Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​ത്ത​ര കൊ​റി​യ​യു​ടെ...

ഉ​ത്ത​ര കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണം  ചൈ​ന​ക്കെ​തി​രെ ട്രം​പ്​ 

text_fields
bookmark_border
ഉ​ത്ത​ര കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണം  ചൈ​ന​ക്കെ​തി​രെ ട്രം​പ്​ 
cancel

വാ​ഷി​ങ്​​ട​ൺ: ചൈ​ന​ക്കെ​തി​രെ ട്വി​റ്റ​റി​ൽ ശ​കാ​ര​വ​ർ​ഷ​വു​മാ​യി വീ​ണ്ടും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ഉ​ത്ത​ര കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ  ത​ട​യാ​ൻ ചൈ​ന ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ്​ ആ​രോ​പ​ണം. ചൈ​ന​യു​ടെ നി​ല​പാ​ടി​ൽ ത​നി​ക്ക്​ വ​ള​രെ നി​രാ​ശ​യു​ണ്ട്. ഞ​ങ്ങ​ളു​ടെ വി​ഡ്ഢി​ക​ളാ​യ മു​ൻ നേ​താ​ക്ക​ൾ അ​വ​രു​മാ​യി കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ളു​ടെ വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും ഇൗ ​വി​ഷ​യ​ത്തി​ൽ സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​നുേ​പാ​ലും തു​നി​യാ​തെ അ​വ​ർ മാ​റി​നി​ൽ​ക്കു​ക​യാ​ണ്.  ഇ​ങ്ങ​നെ ഒ​ന്നും ചെ​യ്യാ​തെ മാ​റി​നി​ൽ​ക്കാ​ൻ ചൈ​ന​യെ അ​ധി​ക​കാ​ലം അ​നു​വ​ദി​ക്കി​ല്ല. ചൈ​ന​ക്ക്​ ഇൗ ​പ്ര​ശ്​​നം എ​ളു​പ്പം​പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ട്രം​പ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഒ​രു​മാ​സ​ത്തി​നി​ടെ ഉ​ത്ത​ര കൊ​റി​യ ര​ണ്ടാം ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ട്രം​പി​​​െൻറ പ്ര​തി​ക​ര​ണം. നേ​ര​ത്തേ ഉ​ത്ത​ര കൊ​റി​യ​ൻ വി​ഷ​യ​ത്തി​ൽ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ങ്​​പി​ങ്​ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ട്രം​പ്​ പ്ര​ശം​സി​ച്ചി​രു​ന്നു. റ​ഷ്യ​യും ചൈ​ന​യും ഉ​ത്ത​ര കൊ​റി​യ​ക്ക്​ അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യാ​മെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ണും ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. 

യു.​എ​സി​നെ മു​ഴു​വ​ൻ പ​രി​ധി​യി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി ഉ​ത്ത​ര കൊ​റി​യ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ജ​ഗാ​ങ്​ പ്ര​വി​ശ്യ​യി​ൽ നി​ന്ന് ആ​ണ​വാ​യു​ധ​വാ​ഹ​ക​ശേ​ഷി​യു​ള്ള മി​സൈ​ലാ​ണ് ഉ​ത്ത​ര കൊ​റി​യ ക​ഴി​ഞ്ഞ​ദി​വ​സം പ​രീ​ക്ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausworld newsmalayalam newsDonald Trump
News Summary - Very Disappointed With China On North Korea, Says Donald Trump
Next Story