വെനിസ്വേല: മാനുഷിക സഹായം തടയരുതെന്ന് സൈന്യത്തോട് ഗൊയ്ദോ
text_fieldsകറാക്കസ്: വെനിസ്വേലയിലേക്കുള്ള മാനുഷിക സഹായം തടയരുതെന്ന് പ്രതിപക്ഷനേതാവ് യ ുവാൻ ഗൊയ്ദോ സൈന്യത്തോട് ആവശ്യപ്പെട്ടു. അത് മാനുഷികതക്കെതിരായ കുറ്റകൃത്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിൽനിന്നുള്ള സഹായം സൈന്യത്തിെൻറ എതിർപ്പിനെ തുടർന്ന് കൊളംബിയൻ അതിർത്തിയിൽ കെട്ടിക്കിടക്കുകയാണ്. പ്രസിഡൻറ് നികളസ് മദൂറോയും ഗൊയ്ദോയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ വെനിസ്വേല കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. യു.എസും ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളും അടുത്തിടെ സ്വയം പ്രസിഡൻറായി പ്രഖ്യാപിച്ച ഗൊയ്ദോക്കാണ് പിന്തുണ നൽകുന്നതെങ്കിലും സൈന്യം മദൂറോക്കൊപ്പമാണ്.
