Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാല്​ മാസത്തിന്​ ശേഷം...

നാല്​ മാസത്തിന്​ ശേഷം കൊളംബിയൻ അതിർത്തി തുറന്ന്​ വെനസ്വേല

text_fields
bookmark_border
venuzuala-23
cancel

കാരക്കാസ്​: നാല്​ മാസത്തിന്​ ശേഷം കൊളംബിയൻ അതിർത്തി തുറന്ന്​ വെനസ്വേല. ഇതോടെ ഭക്ഷണത്തിനും മരുന്നുകൾക്കുമാ യി വെ​നസ്വേലൻ ജനത വീണ്ടും കൊളംബിയയെ ആശ്രയിച്ച്​ തുടങ്ങി. കഴിഞ്ഞ ദിവസമാണ്​ പ്രസിഡൻറ്​ നിക്കോളാസ്​ മദുറോ അത ിർത്തി വീണ്ടും തുറന്ന്​ കൊടുക്കാൻ ഉത്തരവിട്ടത്​.

അതിർത്തി തുറന്നതിന്​ പിന്നാലെ കൊളംബിയയിലേക്ക്​ പോകാ ൻ വെനസ്വേലൻ പൗരൻമാരുടെ നീണ്ട നിരയാണ്​ അനുഭവപ്പെട്ടത്​. പലരും കുട്ടികളുമായാണ്​ അതിർത്തി കടക്കാൻ എത്തിയത്​. ജനങ്ങളെ സഹായിക്കാനായി വെനസ്വേലൻ പൊലീസും രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയാണ്​ വിദേശരാജ്യങ്ങളുമായുള്ള അതിർത്തികൾ വെനസ്വേല അടച്ചത്​. പ്രതിപക്ഷം വിദേശത്ത്​ നിന്ന്​ ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു നടപടി.

കഴിഞ്ഞ ജനുവരിയിൽ വെ​നസ്വേലൻ പ്രതിപക്ഷ നേതാവ്​ ജുവാൻ ഗുയ്​ഡോ പ്രസിഡൻറാണെന്ന്​ സ്വയം പ്രഖ്യാപിച്ചതോടെയാണ്​ രാജ്യത്ത്​ പ്രതിസന്ധികൾക്ക്​ തുടക്കമായത്​. ഇത്​ അംഗീകരിക്കാൻ മദുറോ തയാറായില്ല. തുടർന്ന്​ രാജ്യത്തിൻെറ അതിർത്തികൾ അടക്കുകയായിരുന്നു. മെയ്​ മാസത്തിൽ ചില രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ വെനസ്വേല തുറന്ന്​ കൊടുത്തെങ്കിലും കൊളംബിയൻ അതിർത്തി തുറന്നിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelaColombianicolás maduroworld newsmalayalam news
News Summary - Venezuela reopens border with Colombia after four months-World news
Next Story