Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെനിസ്വലയിലെ ജയിലിൽ കലാപം: 17 തടവുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
Venezuela prison riot
cancel

ഗുനാരെ: വെനിസ്വലയിൽ ജയിലിലുണ്ടായ കലാപത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേറ്റു. വെനിസ്വലയിലെ ഗുനാരെ പട്ടത്തിലെ ലോസ് ലിയാനോസിലാണ് സംഭവം. കലാപത്തിന്‍റെ കാരണം വ്യക്തമല്ല. 

കോവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ തടവുകാരുടെ കുടുംബാംഗങ്ങൾ ഭക്ഷണം കൊണ്ടു വരുന്നത് ജയിൽ അധികൃതർ അടുത്തിടെ വിലക്കിയിരുന്നു. ഇതിന് പിന്നാലെ തടവുകാർ അസ്വസ്ഥരായിരുന്നു. തുടർന്ന് അവർ ജയിൽ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വെനിസ്വലൻ പ്രിസൻ ഒബ്സെർവേറ്ററി കരോലിന ഗിറോൻ വ്യക്തമാക്കി. 

അതേസമയം, ജയിലിന്‍റെ മുഖ്യ കവാടം തകർക്കാൻ ശ്രമിച്ച ആയുധധാരികളായ തടവുകാർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതായി ദ് നാഷണൽ ഗാർഡ് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ മെഗാഫോണിലൂടെ സംസാരിച്ചതിനെ തുടർന്ന് ശാന്തരായ തടവുകാർ വിൻവാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Venezuela prison riot; At least 17 inmates die -World News
Next Story