Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

വെ​നി​സ്വേ​ല​യി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ളു​മാ​യി യു.എസ്​ വി​മാ​ന​ങ്ങ​ൾ കൊ​ളം​ബി​യ​യി​ൽ

text_fields
bookmark_border
വെ​നി​സ്വേ​ല​യി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ളു​മാ​യി യു.എസ്​ വി​മാ​ന​ങ്ങ​ൾ കൊ​ളം​ബി​യ​യി​ൽ
cancel

ക​റാ​ക്ക​സ്​: വെ​നി​സ്വേ​ല​യി​ലേ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​യു​ടെ വി​മാ​ന​ങ്ങ​ള്‍ കൊ​ ളം​ബി​യ​ൻ അ​തി​ർ​ത്തി​യി​ലെ​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ൻ ഗൊ​യ്ദോ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ഹാ​യ​മെ​ത്തി​യ​ത്.

വെ​നി​സ്വേ​ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും നി​യ​ന്ത്ര​ണം ത​ങ്ങ​ളു​ടെ കൈ​യി​ലാ​ണെ​ന്നും സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ ശ്ര​മം രാ​ഷ്​​ട്രീ​യ നാ​ട​ക​മാ​േ​യ കാ​ണാ​ന്‍ ക​ഴി​യൂ എ​ന്നു​മു​ള്ള പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ് മ​ദൂ​റോ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ങ്ങ​ളെ​ത്തി​യ​ത്. എ​യ​ര്‍ ഫോ​ഴ്സ് സി-17 ​കാ​ര്‍ഗോ വി​മാ​ന​ത്തി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്. ഉ​ട​ൻ മ​റ്റൊ​രു വി​മാ​ന​വും സ​ഹാ​യ​വു​മാ​യി കൊ​ളം​ബി​യ​യി​ലെ​ത്തും.
ഇ​ട​ക്കാ​ല പ്ര​സി​ഡ​ൻ​റാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ച ഗൊ​യ്​​ദോ രാ​ജ്യ​ത്തേ​ക്ക് ഏ​തു വി​ധേ​ന​യും സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

പി​ന്നാ​ലെ സ​ഹാ​യം ത​ട​യാ​ൻ കൊ​ളം​ബി​യ​യെ​യും വെ​നി​സ്വേ​ല​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം അ​ട​ക്കാ​ൻ മ​ദൂ​റോ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. മ​ദൂ​റോ​യു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് യു.​എ​സ് ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsVenezuela crisismalayalam newsUS aid
News Summary - Venezuela crisis: Guaidó sets up possible confrontation over US aid-World News
Next Story