Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകശ്​മീർ: ദ്വിമുഖ...

കശ്​മീർ: ദ്വിമുഖ നയവുമായി യു.എസ്​

text_fields
bookmark_border
കശ്​മീർ: ദ്വിമുഖ നയവുമായി യു.എസ്​
cancel

വാഷിങ്​ടൺ: ജമ്മു-കശ്​മീരി​​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്ന​ാലെ അതിർത്തിയിൽ രൂപപ്പെട്ട പുതിയ പ്രത ിസന്ധി പരിഹരിക്കാൻ ദ്വിമുഖ നയവുമായി യു.എസ്​ നീക്കങ്ങളെന്ന്​ സൂചന. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പ ിക്കാൻ പാകിസ്​താനുമേൽ സമ്മർദം ചെലുത്തുന്നതിനൊപ്പം ജമ്മു-കശ്​മീരിൽ സാധാരണ അന്തരീക്ഷം തിരികെ കൊണ്ടുവരാൻ ഇന്ത്യയോട്​ ആവശ്യപ്പെടാനുമാണ്​ യു.എസ്​ പദ്ധതി. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ പാകിസ്​താൻ ഫ​െണ്ടാഴുക്കുന്നത്​ അവസാനിപ്പിക്കാനും യു.എസ്​ ആവശ്യപ്പെടും. ഇന്ത്യ-പാക്​ പ്രശ്​നത്തിൽ ഇടപെടാൻ തയാറാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, വിഷയം രാജ്യത്തി​​​െൻറ ആഭ്യന്തര വിഷയമാണെന്നാണ്​ ഇന്ത്യയുടെ നിലപാട്​.

തീവ്രവാദ സംഘടനകൾക്ക്​ സഹായമൊരുക്കുന്നുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസം സാമ്പത്തിക കർമസേന (എഫ്​.എ.ടി.എഫ്​) ഏഷ്യ-പസഫിക്​ വിഭാഗം പാകിസ്​താനെ കരിമ്പട്ടികയിൽപെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇന്ത്യക്കെതിരായ കടുത്ത വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന്​ ട്രംപ്​ നിർദേശിച്ചിരുന്നു.

അതേസമയം, ജമ്മു-കശ്​മീരിലെ മനുഷ്യാവകാശ വിഷയങ്ങളും യു.എസ്​ ഭരണകൂടത്തി​​​െൻറ പരിഗണനയിലുണ്ട്​. നേതാക്കളെ വിട്ടയക്കലുൾപ്പെടെ പ്രശ്​നങ്ങളും യു.എസ്​ നേതാക്കൾ ഉന്നയിച്ചേക്കുമെന്നാണ്​ സൂചന. പാരിസിൽ ജി7 ഉച്ചകോടിക്കിടെ ട്രംപ്​-മോദി കൂടിക്കാഴ്​ചയിൽ ഇത്തരം വിഷയങ്ങൾ ചർച്ചയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uskashmir issueworld newsIndia-Pak Tensionstwo-prong strategy
News Summary - US working on two-prong strategy to ease India-Pak tensions over Kashmir - World news
Next Story