Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിങ്ങളുടെ സുരക്ഷക്ക്​...

നിങ്ങളുടെ സുരക്ഷക്ക്​ യു.എസ്​ പണം മുടക്കില്ല; ഹാരിയോടും മേഗനോടും ട്രംപ്​

text_fields
bookmark_border
prince-harry-and-meghan
cancel

ലോസാഞ്ചലസ്​: ബ്രിട്ടനിലെ സക്​സസ്​ പ്രഭു ഹാരി രാജകുമാര​​​​െൻറയും ഭാര്യ മേഗൻ മാർക്കിലി​​​​െൻറയും സുരക്ഷക്ക ്​ അമേരിക്ക പണം മുടക്കില്ലെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. രാജകീയ അധികാരവും പദവിയും ഉപേക്ഷിക്കുകയാണെന്ന് ​​​ കഴിഞ്ഞ ജനുവരിയിൽ ഹാരിയും മേഗനും അറിയിച്ചിരുന്നു.

രാജകീയ ചുമതലകൾ ഔദ്യോഗികമായി അവസാനിപ്പിച്ച അവർ അമേര ിക്കയിലേക്ക്​ വരാനായി കാനഡ വിട്ടു. എന്നിരുന്നാലും അമേരിക്ക അവരുടെ സുരക്ഷാ പരിരക്ഷക്ക്​ പണം മുടക്കില്ല. അവർ തന ്നെ നൽകണം. ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പ്രിൻസ്​ ഹാരിയോ ബ്രിട്ടീഷ്​ സർക്കാരോ സുരക്ഷക്കുള്ള പണം അമേരിക്കയോട്​ മുടക്കാൻ ആവശ്യപ്പെട്ടതായി സൂചനകളില്ല. മില്യൺ കണക്കിന്​ ഡോളറുകളാണ്​ ഹാരിയുടെയും മേഗ​​​​​െൻറയും സുരക്ഷക്കായി മാത്രമുള്ള ചെലവ്​. ട്രംപി​​​​​െൻറ പ്രസ്​താവനക്ക്​ വാഷിങ്​ടൺ ഡി.സിയിലുള്ള ബ്രിട്ടീഷ്​ എംബസി നിലവിൽ മറുപടിയൊന്നും നൽകയിട്ടില്ല.

ബ്രിട്ടനിലെ ‘സൺ ന്യൂസ്​പേപ്പറി​​​​​െൻറ’ റിപ്പോർട്ട്​ പ്രകാരം പ്രിൻസ്​ ഹാരിയും ഭാര്യയും പ്രൈവറ്റ്​ ജെറ്റിലാണ്​ ലോസാഞ്ചലിസിൽ വന്നിറങ്ങിയത്​. എന്നാൽ ഏത്​ ദിവസമാണ്​ അവർ എത്തിച്ചേർന്നതെന്ന വ്യക്​തമല്ല. അമേരിക്കയും കാനഡയും കോവിഡ്​ 19 വൈറസി​​​​​െൻറ പശ്ചാത്തലത്തിൽ മാർച്ച്​ മാസാംരംഭത്തിൽ തന്നെ അതിർത്തകളടച്ചിരുന്നു.

പ്രിൻസ്​ ഹാരിയും കുടുംബവും കാനഡയിലെ വാൻകൗവർ ദ്വീപിലായിരുന്നു മാസങ്ങളായി താമസം. ബ്രിട്ടീഷ്​ രാജകുടുംബത്തിൽ പ്രവർത്തിക്കുന്ന അംഗമല്ലാത്ത സ്ഥിതിക്ക്​ കാനഡ ഇരുവർക്കും നൽകുന്ന സുരക്ഷ പിൻവലിക്കുകയാണെന്ന്​ അറിയിച്ചിരുന്നു.

സ്വകാര്യ ജിവിതത്തിലെ മാധ്യമങ്ങളുടെ അമിത ഇടപെടലും മറ്റും കാരണം ജനുവരിയിലാണ്​ പ്രിൻസ്​ ഹാരിയും മേഗനും സീനിയർ റോയൽസ്​ എന്ന സ്ഥാനത്ത്​ നിന്നും പടിയിറങ്ങുന്നതായി അറിയിച്ചത്​. അത്​ രാജ കുടുംബത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്​. രാജകീയ ജീവിതത്തി​േൻറയും കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മർദ്ദത്തിലാണ്​ ഹാരി രാജകുമാരനെന്ന്​ വാർത്തകളുണ്ടായിരുന്നു.

ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രമാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prince HarryMeghan MarkleDonald Trump
News Summary - US won’t pay for your protection Donald Trump to Prince Harry Meghan-world news
Next Story