യു.എസിൽ യുവതിയെ പീഡിപ്പിച്ച് തരിശ് ഭൂമിയിൽ തള്ളി; വൃദ്ധനും മകളും അറസ്റ്റിൽ
text_fieldsകാലിഫോർണിയ: ലാസ്വേഗാസിൽ യുവതിയെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്ത ശേഷം മരുഭൂമിയിൽ തള്ളുകയും ചെയ് ത സംഭവത്തിൽ വൃദ്ധനും മകളും അറസ്റ്റിൽ. സ്റ്റാൻലി ആൽഫ്രഡ് ലാവ്ടൺ(54), ഷാനിയ നികോൾ പോച്ച് ലാവ്ടൺ(22) എന്നിവരാണ് കാലിഫോർണിയയിൽ പിടിയിലായത്.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവതിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തരിശ് ഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. എഡ്വാഡ്സ് എയർഫോഴ്സ് ബേസിന് സമീപം കേൺ കൺട്രി ഹൈവേയിൽ വെച്ച് പൊലീസാണ് യുവതിയെ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ഉപേക്ഷിക്കപ്പെട്ടിട്ട് എത്ര ദിവസത്തോളമായെന്ന് വ്യക്തമല്ല.
ലാവ്ടന് യുവതിയെ അറിയാമെങ്കിലും ഇവരുമായി ബന്ധമൊന്നും ഇല്ലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. യുവതിയുമായി ഇയാൾക്ക് വൈരാഗ്യമുള്ളതായി സൂചനയൊന്നുമില്ലെന്നും അവർ പറഞ്ഞു.
