നിഗൂഢ ശബ്ദ ആക്രമണം: കരുതിയിരിക്കണമെന്ന് ചൈനയിലെ ജീവനക്കാരോട് യു.എസ്
text_fieldsവാഷിങ്ടൺ: അസാധാരണ ശബ്ദങ്ങളെ കരുതിയിരിക്കണെമന്ന് യു.എസ് വിദേശകാര്യ വകുപ്പ് ചൈനയിൽ ജോലിചെയ്യുന്ന സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി. ജീവനക്കാരിൽ ഒരാൾക്ക് അപൂർവ രോഗലക്ഷണം പിടിെപട്ട സാഹചര്യത്തിലാണ് ജാഗ്രത നിർദേശം.
അടുത്തിടെ യു.എസും ചൈനയും തമ്മിൽ വ്യാപാരയുദ്ധം മുറുകിയിരുന്നു. ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് തീരുവ വർധിപ്പിക്കുകയും ചെയ്തു. അതേസമയം, ഇപ്പോഴത്തെ ശബ്ദ ആക്രമണത്തിന് പിന്നിൽ ചൈനയാണെന്ന് യു.എസ് ആരോപിച്ചിട്ടില്ല.
2017 അവസാനം മുതൽ 2018 ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഗ്വാങ്േചായിലെ യു.എസ് കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനിൽ അജ്ഞാത രോഗലക്ഷണങ്ങൾ കണ്ടെത്തിയതെന്ന് എംബസി വക്താവ് ജിന്നി ലീ പറഞ്ഞു. തുടർന്ന് ജീവനക്കാരനെ മേയ് 18ന് തിരികെ യു.എസിലെത്തിച്ചു. മസ്തിഷ്കാഘാതമേറ്റതായി പരിശോധനയിൽ കണ്ടെത്തി. ഇക്കാര്യം ഗുരുതരമായി കാണുമെന്നും യു.എസ് അറിയിച്ചു. ചൈനയിൽ മറ്റാർക്കും ഇത്തരമൊരു രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ചൈന ഉറപ്പുനൽകിയതായും ലീ കൂട്ടിച്ചേർത്തു.
2016ൽ ക്യൂബയിലെ തങ്ങളുടെ ജീവനക്കാർക്ക് സമാനരീതിയിലുള്ള അസുഖം പിടിെപട്ടതായി യു.എസ് ആരോപിച്ചിരുന്നു. ക്യൂബയിൽ 21 നയതന്ത്ര ഉദ്യോഗസ്ഥരാണ് നിഗൂഢ ശബ്ദ ആക്രമണത്തിന് ഇരയായത്. തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ യു.എസ് തിരികെ വിളിച്ചിരുന്നു. ഇവരുടെ താമസസ്ഥലത്ത് അജ്ഞാതശബ്ദം ഉയരുകയായിരുന്നു.
പിന്നീട് ഇവർക്ക് കേൾവി നഷ്ടപ്പെടുന്നതടക്കം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. ശബ്ദ ആക്രമണത്തിന് പിന്നിൽ ക്യൂബയാണെന്ന് റിപ്പോർട്ടുകൾ അവർ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
