Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കൻ വിസ വേണമെങ്കിൽ അഞ്ച് വർഷത്തെ സമൂഹ മാധ്യമ വിവരങ്ങൾ നൽകണം

text_fields
bookmark_border
അമേരിക്കൻ വിസ വേണമെങ്കിൽ അഞ്ച് വർഷത്തെ സമൂഹ മാധ്യമ വിവരങ്ങൾ നൽകണം
cancel

വാഷിങ്ടൺ: യു.എസ് വിസക്ക് ഇനി അപേക്ഷിക്കണമെങ്കിൽ അഞ്ച് വർഷത്തെ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങളും നൽകണം. വിസ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൻെറ ഭാഗമായി സ്റ്റേറ്റ് ഡിപാർട്മ​​െൻറിൻെറ പുതിയ നിയമങ്ങളിലൊന്നാണിത്. അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ അഡ്രസുകൾ, ഫോൺ നമ്പറുകളെല്ലാം വിസ അപേക്ഷയോടൊപ്പം നൽകണം. ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്ന അപേക്ഷയാണ് തയാറാക്കിയിരിക്കുന്നത്. ജോലി ആവശ്യാർത്ഥവും പഠനത്തിനായും യു.എസിലേക്ക് പോകുന്നവരെല്ലാം ഈ വിവരങ്ങൾ നൽകണം. എന്നാൽ, ചില നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇളവ് ലഭിക്കും.

2018 മാർച്ചിലാണ് ട്രംപ് ഭരണകൂടം ഇതുസംബന്ധിച്ച ആദ്യ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറയും ദേശീയ സുരക്ഷയുടെയും ഭാഗാമായാണിതെന്നാണ് സ്റ്റേറ്റ് ഡിപാർട്മ​​െൻറ് പ്രതികരിച്ചത്. യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, 15 വർഷത്തെ ബയോഗ്രഫിക്കൽ വിവരങ്ങൾ എന്നിവയും സമർപ്പിക്കണം. സമൂഹ മാധ്യമ വിവരങ്ങൾ തെറ്റായി നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

പുതിയ നീക്കത്തിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അടക്കം രംഗത്തുവന്നിട്ടുണ്ട്. മാർച്ചിൽ പാക് പൗരൻമാരുടെ വിസ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US visa applicants to now submit five year social media details-world news
Next Story