Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് വൈസ് പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറിക്ക് കോവിഡ്

text_fields
bookmark_border
katie-miller
cancel

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക് പെൻസിന്‍റെ സഹായിക്ക് കോവിഡ് 19. പ്രസ് സെക്രട്ടറി കാറ്റി മില്ലർക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വാർത്ത സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നത യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്. 

വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന് വൈറസ് ബാധ കണ്ടെത്തിയിരുന്നു. അതേസമയം, ട്രംപിന്‍റെയും പെൻസിന്‍റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US Vice President Mike Pence Press Secretary Katie Miller tests positive -World News
Next Story