ഉയ്ഗൂർ: അന്യായ തടവിൽ ആശങ്കയുമായി യു.എസ്
text_fieldsവാഷിങ്ടൺ: 10 ലക്ഷത്തിലധികം ഉയ്ഗൂർ മുസ്ലിംകളെ ചൈനയിലെ സിൻജ്യാങ് പ്രവിശ്യയിൽ ഏ കപക്ഷീയവും അന്യായവുമായി തടവിലിട്ട നടപടി ആശങ്കജനകമെന്ന് യു.എസ്. ചൈനയുടെ വ്യാപക സൈനിക അടിച്ചമർത്തലിന് ഇരകളായ ഉയ്ഗൂർ മുസ്ലിംകൾക്ക് വേണ്ടി റമദാൻ മാസത്തിൽ സംസാരിക്കുക എന്നത് പ്രധാനമാണെന്ന് യു.എസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടാഗസ് പറഞ്ഞു.
തങ്ങളുടെ പൗരന്മാരുടെ വംശീയ സ്വത്വവും വിശ്വാസവും ഉപേക്ഷിക്കാൻ ചൈന സമ്മർദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. റമദാൻ വ്രതം അവസാനിപ്പിക്കേണ്ട സമയത്തിനുമുമ്പുതന്നെ ഭക്ഷണവും വെള്ളവും കഴിക്കാൻ ഉയ്ഗൂർ മുസ്ലിംകളെ അധികൃതർ നിർബന്ധിക്കുന്നതായും അനുസരിക്കാത്തവരെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായുമുള്ള ‘വാഷിങ്ടൺ പോസ്റ്റ്’ വാർത്തയുടെ പശ്ചാത്തലത്തിലാണ് ഒർട്ടാഗസിെൻറ പ്രസ്താവന.