അമേരിക്കയുടെ ദേശീയ കടം 20 ലക്ഷം കോടി ഡോളർ
text_fieldsന്യൂയോർക്: അമേരിക്കയുടെ കടബാധ്യത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 20 ലക്ഷം കോടി ഡോളറാണ് രാജ്യത്തിെൻറ കടം. കൂടുതൽ തുക വായ്പയെടുക്കാൻ കഴിഞ്ഞദിവസം യു.എസ് ട്രഷറിക്ക് വൈറ്റ്ഹൗസ് അനുമതി നൽകിയിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയ നിയമപ്രകാരം ട്രഷറിക്ക് ഡിസംബർ എട്ടുവരെ അനിയന്ത്രിതമായി എത്ര വേണമെങ്കിലും വായ്പയെടുക്കാനാകും.
അമേരിക്കയിലെ ഒാരോവ്യക്തിക്കും 62,000 ഡോളർ എന്ന തോതിലാണ് നിലവിലെ കടബാധ്യത. ആരോഗ്യ പരിരക്ഷ, സാമൂഹികസുരക്ഷ, പ്രതിരോധം എന്നിവക്കാണ് അമേരിക്ക ഏറ്റവും കൂടുതൽ തുക ചെലവിടുന്നത്. മുമ്പ് രാജ്യത്തിെൻറ ബാധ്യത ഉയർന്നപ്പോഴാണ് ബാങ്കുകളുടെ തകർച്ചവഴി ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന് തുടക്കമായത്.
