Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​െൻറ...

ട്രം​പി​െൻറ യാ​ത്ര​വി​ല​ക്ക്​ ഉ​ത്ത​ര​വിന്​ സു​പ്രീം​കോ​ട​തി അ​നു​മ​തി

text_fields
bookmark_border
ട്രം​പി​െൻറ യാ​ത്ര​വി​ല​ക്ക്​ ഉ​ത്ത​ര​വിന്​ സു​പ്രീം​കോ​ട​തി അ​നു​മ​തി
cancel

വാ​ഷി​ങ്​​ട​ൺ: വിവാദ യാത്ര വിലക്ക്​ ഉത്തരവിൽ നിരന്തരം ​തിരിച്ചടി നേരിട്ട യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ ആശ്വാസംപകരുന്ന വിധിയുമായി സു​പ്രീംകോടതി. ആ​റ്​ മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ യു.​എ​സി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ ട്രം​പി​​െൻറ ഉ​ത്ത​ര​വ്​ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ സു​പ്രീം​കോ​ട​തി​ അ​നു​മ​തി നൽകി. വിലക്ക്​ റദ്ദാക്കിയ കീഴ്​കോടവി വിധിക്കെതിരെ ട്രംപ്​ സമർപ്പിച്ച ഹരജി പരിഗണിച്ചാണ്​ ഉത്തരവ്​. ഇ​റാ​ൻ, ലി​ബി​യ, സോ​മാ​ലി​യ, സി​റി​യ, യ​മ​ൻ, ഛാഡ്​ ​എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​ണ്​ വി​ല​ക്കി​​െൻറ പ​രി​ധി​യി​ൽ വ​രു​ക. ജ​ന​ു​വ​രി​യി​ലാ​ണ്​ ആ​ദ്യ​മാ​യി യാ​ത്ര​വി​ല​ക്ക്​ ഉ​ത്ത​ര​വു​മാ​യി ട്രം​പ്​ രം​ഗ​ത്തു​വ​ന്ന​ത്. 

വിലക്കിനെതിരെ വ്യാപക വിമർശനമുയർന്നതിനെ തുടർന്ന്​ ട്രംപ്​ ഭരണകൂടം  മൂന്നുതവണ പരിഷ്​കരണങ്ങൾ കൊണ്ടുവന്നിരുന്നു. അതേസമയം, വിലക്ക്​ പ്രാബല്യത്തിലാക്കാൻ ഉത്തവിട്ട കോടതി അതി​​െൻറ കാരണങ്ങൾ വ്യക്തമാക്കിയില്ല. ഹ​ര​ജി​യി​ൽ വാ​ദം കേ​ട്ട ഏ​ഴ്​ ജ​ഡ്​​ജി​മാ​രി​ൽ ര​ണ്ടു​പേ​ർ ഉ​ത്ത​ര​വി​നെ എ​തി​ർ​ത്തു. അ​ടു​ത്തി​ടെ ഭേദഗതികളോടെവി​ല​ക്ക്​ ഭാ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​ൻ സു​​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പിന്നീട്​ യു.​എ​സി​ൽ സ്​​ഥി​ര​താ​മ​സ​ക്കാ​രാ​യ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടും ഉ​ത്ത​ര​വി​ട്ടു. ആദ്യ ഭേ​ദ​ഗ​തി​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ആറു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​രു​ടെ മാ​താ​പി​താ​ക്ക​ൾ, ഭ​ർ​ത്താ​വ്, ഭാ​ര്യ, പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക്ക​ൾ, മ​രു​മ​ക​ൾ, മ​രു​മ​ക​ൻ എ​ന്നി​വ​രെ​യാ​ണ് അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്ന പട്ടികയിൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

മു​ത്ത​ശ്ശ​ൻ, മു​ത്ത​ശ്ശി, പേ​ര​മ​ക്ക​ൾ, അ​മ്മാ​യി, അ​മ്മാ​വ​ൻ, മ​രു​മ​ക്ക​ൾ, സ​ഹോ​ദ​ര ഭാ​ര്യ, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് എ​ന്നി​വ​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.പിന്നീട്​ കൂടുതൽ ഭേദഗതി വരുത്തി മുത്തശ്ശി^മുത്തശ്ശൻമാരെയും അടുത്ത ബന്ധുക്കളായി പരിഗണിക്കണമെന്ന്​ കോടതി നിർദേശിക്കുകയായിരുന്നു. കീ​ഴ്​​കോ​ട​തി​ക​ൾ ത​ട​ഞ്ഞ​തോ​ടെ മാ​ർ​ച്ചി​ൽ ഉ​ത്ത​ര​വി​ൽ ചി​ല പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യെ​ങ്കി​ലും കോ​ട​തി വി​ല​ക്കി​ൽ ത​ട്ടി അ​തും ന​ട​പ്പാ​ക്കാ​നാ​യി​ല്ല. തുടർന്ന്​ കീ​ഴ്​​കോ​ട​തി വി​ധി​ക​ൾ​ക്കെ​തി​രെ ട്രം​പ്​ സു​​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.  അ​മേ​രി​ക്ക​യെ തീ​​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ യാ​ത്ര​വി​ല​ക്കെ​ന്നാ​ണ്​ ട്രം​പി​​െൻറ വാ​ദം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us supreme courtworld newstravel banmalayalam newsDonald Trump
News Summary - US Supreme Court allows Donald Trump’s latest travel ban - World News
Next Story