Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെ​ക്​​സി​ക്ക​ൻ...

മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നിർമാണത്തിന്​ സു​പ്രീം​കോ​ട​തി അ​നു​മ​തി

text_fields
bookmark_border
mexican-wall
cancel

വാ​ഷി​ങ്​​ട​ൺ: മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ പ​ണി​യാ​നു​ള്ള യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ​ ട്രം​പി​​െൻറ ആ​ഗ്ര​ഹ​ത്തി​ന്​ സു​പ്രീം​കോ​ട​തി​യു​ടെ പ​ച്ച​ക്കൊ​ടി. സൈ​നി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വ​ക​യ ി​രു​ത്തി​യ ഫ​ണ്ടി​ൽ​നി​ന്ന് തു​ക​മാ​റ്റി മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​ൻ യു.​എ​സ്​ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. നേ​ര​ത്തേ മ​തി​ല്‍ നി​ര്‍മാ​ണം ത​ട​ഞ്ഞ കാ​ലി​ഫോ​ര്‍ണി​യ കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

യു.​എ​സ്-​മെ​ക്സി​കോ അ​തി​ര്‍ത്തി​യി​ലെ മ​തി​ല്‍ നി​ര്‍മാ​ണം ഡോ​ണ​ള്‍ഡ് ട്രം​പി‍​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ‘‘മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നി​ർ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ൻ വി​ജ​യം. നി​യ​മ​വാ​ഴ്​​ച​യു​ടെ വ​ലി​യ വി​ജ​യം; അ​തി​ർ​ത്തി സു​ര​ക്ഷ സേ​ന​യു​ടെ​യും’’ -കോ​ട​തി ഉ​ത്ത​ര​വി​നു ശേ​ഷം ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു. യു.​എ​സ്​ അ​പ്പീ​ൽ കോ​ട​തി​ സൈ​നി​ക ഫ​ണ്ടു​പ​യോ​ഗി​ച്ച്​ മ​തി​ൽ നി​ർ​മി​ക്കാ​നു​ള്ള ട്രം​പി​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ പ​ണം അ​നു​വ​ദി​ക്കാ​നു​ള്ള ബി​ൽ​ കോ​ൺ​ഗ്ര​സ്​ പാ​സാ​ക്കാ​ത്ത​തി​നാ​ൽ പ്ര​തി​രോ​ധ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ തു​ക​യി​ൽ​നി​ന്ന്​ 250 കോ​ടി ഡോ​ള​ർ മാ​റ്റി മ​തി​ൽ നി​ർ​മി​ക്കാ​നാ​യി​രു​ന്നു ട്രം​പി​​െൻറ പ​ദ്ധ​തി. മ​തി​ൽ നി​ർ​മാ​ണം പ​രി​സ്​​ഥി​തി​ക്ക്​ കോ​ട്ടം​വ​രു​ത്തു​മെ​ന്നും ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ ഇ​ട​യാ​ക്കു​മെ​ന്നും കാ​ണി​ച്ച്​ യു.​എ​സി​ലെ പൗ​രാ​വ​കാ​ശ സം​ഘ​ട​ന​ക​ളും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us supreme courtworld newsAmericasmexican wallmalayalam newsDonald Trump
News Summary - US Supreme Court Allow Donald Trump to Fund Mexican Wall -World News
Next Story