Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയുടെ ഭീഷണി:...

ചൈനയുടെ ഭീഷണി: സൈന്യത്തെ ഇന്ത്യയിലും വിന്യസിക്കുമെന്ന സൂചനയുമായി യു.എസ്​

text_fields
bookmark_border
ചൈനയുടെ ഭീഷണി: സൈന്യത്തെ ഇന്ത്യയിലും വിന്യസിക്കുമെന്ന സൂചനയുമായി യു.എസ്​
cancel

വാഷിങ്​ടൺ: ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി മറികടക്കാനായി യു.എസ്​ സൈന്യത്തിൻെറ പുനർവിന്യാസം നടത്താൻ ഒരുങ്ങുന്നു. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോയാണ്​ ഇക്കാര്യം അറിയിച്ചത്​. യുറോപ്പിലെ സൈനിക സാന്നിധ്യം കുറച്ച്​ ചൈനയുടെ ഭീഷണി നേരിടുന്ന മറ്റു രാജ്യങ്ങളിൽ പുനർ വിന്യസിക്കുമെന്ന്​​ പോംപിയോ പറഞ്ഞു.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ ചൈനയിൽ നിന്നുളള ഭീഷണി നേരിടുന്ന പശ്​ചാത്തലത്തിലാണ്​ ജർമ്മനിയിൽ നിന്ന്​ സൈന്യത്തെ കുറക്കാൻ തീരുമാനിച്ചത്​. വ്യാഴാഴ്​ച ബ്രസൽസ്​ ഫോറം യോഗത്തിനിടെയാണ്​ പോംപിയോയുടെ പരമാർശം.

ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ ഭീഷണിയെകുറിച്ചും അദ്ദേഹം പ്രസ്​താവന നടത്തി. ഇന്ത്യ, വിയറ്റ്​നാം, ഇന്തോനേഷ്യ ഫിലിപ്പീൻസ്​ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ചൈന ഭീഷണിയാണെന്നും പോംപിയോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-ChinaBorder iisue
Next Story