ലോകം യുദ്ധഭീതിയിൽ: 1000 യു.എസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്
text_fieldsവാഷിങ്ടൺ: ഇറാെൻറ ഭീഷണി തടുക്കാൻ പശ്ചിമേഷ്യയിലേക്ക് 1000ത്തിലേറെ സൈനികരെ അയക്ക ുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹൻ. കൂടാതെ, മിസൈല്‍ പ്രതിരോധ സം വിധാനങ്ങളും നിരീക്ഷണ കപ്പലുകളും അയക്കും. പശ്ചിമേഷ്യൻ വ്യോമമേഖലയിലെ യു.എസ് സൈനികരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ ഭീതി വിതക്കാനുള്ള യു.എസിെൻറ നീക്കത്തിൽ ചൈനയും റഷ്യയും എതിർപ്പു പ്രകടിപ്പിച്ചു. കുടത്തിലെ ഭൂതത്തെ തുറന്നുവിടരുതെന്ന് ഇരുരാജ്യങ്ങളും യു.എസിനു മുന്നറിയിപ്പു നൽകി.
യു.എസ് സെന്‍ട്രല്‍ കമാന്ഡിെൻറ ആവശ്യപ്രകാരം വൈറ്റ്ഹൗസുമായും ജോയൻറ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനുമായും ആലോചിച്ചശേഷമാണ് 1000 സൈനികരെ കൂടി അയക്കാന്‍ തീരുമാനിച്ചതെന്നും പെൻറഗൺ വ്യക്തമാക്കി. ഒമാൻ ഉൾക്കടലിലെ എണ്ണടാങ്കറുകൾക്കുനേരെയുണ്ടായ ആക്രമണത്തിനുശേഷമാണ് മേഖല കൂടുതൽ അസ്ഥിരമായത്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് യു.എസിെൻറ ആരോപണം. എന്നാൽ, ആരോപണം ഇറാൻ നിഷേധിച്ചിരുന്നു.
ഇറാനിൽനിന്ന് ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്നും പാട്രിക് സൂചിപ്പിച്ചു. ഇക്കഴിഞ്ഞ മേയിൽ 1500 സൈനികരെയും യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സമ്പ്രദായവും യു.എസ് പശ്ചിമേഷ്യയിലേക്കയച്ചിരുന്നു. കഴിഞ്ഞയാഴ്ച ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമിക്കപ്പെട്ട എണ്ണടാങ്കറില്നിന്ന് ഇറാന് ബോട്ടിലെത്തി മൈന്‍ നീക്കംചെയ്യുന്നതിെൻറ ഫോട്ടോയും പെൻറഗണ്‍ പുറത്തുവിട്ടു. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നീക്കത്തെക്കുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.