കശ്മീരിലെ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കാൻ യു.എസ് സാമാജികരുടെ കത്ത്
text_fieldsവാഷിങ്ടൺ: കശ്മീരിലെ ആശയവിനിമയ ഉപാധികൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാ നും ജയിലിലടച്ചവരെ മോചിപ്പിക്കാനും ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് സാമാജികർ. യു.എസ് കോൺഗ്രസ് പ്രതിനിധി പ്രമീള ജയപാൽ ഉൾപ്പെടെയുള്ള സാമാജികരാണ് ആവശ്യമുന്നയിച്ച് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക് കത്തെഴുതിയത്.
കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങൾക്കും സ്വതന്ത്ര മനുഷ്യാവകാശ സംഘടനകൾക്കും അനുമതി നൽകണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. യു.എസ് കോൺഗ്രസിലെ ഏക ഇന്ത്യൻ വംശജയാണ് പ്രമീള. ഇന്ത്യൻ പൈതൃകത്തിെൻറയും ജനാധിപത്യത്തിെൻറയും മുഖമുദ്രയായ മതസഹിഷ്ണുത എൻ.ഡി.എ സർക്കാർ ഉറപ്പുവരുത്തണം.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളിലും എം.പിമാർ ആശങ്ക പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ അഞ്ചിന് പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് കശ്മീരിെല സ്ഥിതിഗതികൾ വഷളായത്.