ട്രംപിെൻറ നികുതിപരിഷ്കരണ ബില്ലിന് സെനറ്റിെൻറ അംഗീകാരം
text_fieldsവാഷിങ്ടൺ: നികുതി സമ്പ്രദായം ഉടച്ചുവാർക്കുന്നതിന് അനുമതി തേടിയുള്ള ബില്ലിന് യു.എസ് കോൺഗ്രസിെൻറ അംഗീകാരം. 30 വർഷത്തിനിടെ ആദ്യമായാണ് യു.എസിൽ നികുതി സമ്പ്രദായം പരിഷ്കരിക്കാനൊരുങ്ങുന്നത്. കോർപറേറ്റ് സ്ഥാപനങ്ങൾക്കും ധനികർക്കും അനുകൂലമായാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നികുതി പരിഷ്കരണത്തിനൊരുങ്ങുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
1.5 ട്രില്യൻ ഡോളറിെൻറ നികുതി ബില്ല് 48നെതിരെ 51 വോട്ടുകൾക്കാണ് സെനറ്റിൽ പാസാക്കിയത്. കോർപറേറ്റ് സ്ഥാപനങ്ങൾക്ക് ആജീവനാന്ത നികുതിയിളവു ഉറപ്പാക്കുന്നതാണ് ശിപാർശകളിലൊന്ന്. അതേസമയം വ്യക്തികൾക്ക് നേരിയ ഇളവു മാത്രമേ ലഭിക്കൂ. ജനപ്രതിനിധി സഭയിൽ ബില്ല് നേരത്തേ പാസാക്കിയിരുന്നു. കോൺഗ്രസിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം റിപ്പബ്ലിക്കൻ അംഗങ്ങൾക്കാണ്. പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
