വാഷിങ്ടൺ: കോവിഡിൽ തകർന്നടിച്ച ചെറുകിട ബിസിനസ് സംരംഭങ്ങളുടെയും ആശുപത്രികളുടെയും പ്രവർത്തനം മെച്ചപ്പെടുത ്താൻ 48,400 കോടി ഡോളർ അനുവദിക്കുന്ന പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ജനപ്രതിനിധി സഭ കൂടി അംഗീകരിച്ചാൽ ബില്ല് പ്രസിഡൻറിനു സമർപ്പിക്കും.
പ്രതിനിധിസഭയിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. 7500 കോടിയാണ് ആശുപത്രികൾക്ക് വകയിരുത്തിയത്. 6000 കോടി ഡോളർ ദുരിതാശ്വാസത്തിനുള്ള സാമ്പത്തിക സഹായമായും. 1100 കോടി ഡോളർ വിവിധ സംസ്ഥാനങ്ങളുടെ പുനരുദ്ധരണത്തിനും നൽകും.
കോവിഡിനെ തുടർന്ന് 2.2 കോടി അമേരിക്കക്കാർ ആണ് തൊഴിൽരഹിതരായത്. ബിസിനസ് സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കയാണ്. 1930കളിലെ സാമ്പത്തിക മാന്ദ്യത്തെക്കാർ വലിയ തകർച്ചയാണ് യു.എസ് നേരിടുന്നത്.