ട്രംപിന്റെ ഇംപീച്ച്മെൻറ്: സെനറ്റിൽ വിചാരണ 21 മുതൽ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെൻറ് നടപടിയുടെ ഭാഗമായുള്ള സെനറ്റിലെ വി ചാരണ ജനുവരി 21ന് ആരംഭിച്ചേക്കുമെന്ന് മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോറിൻ. കഴിഞ്ഞ മാസം പ്രതിനിധി സഭ ട ്രംപിെനതിരായ ഇംപീച്ച്മെൻറ് പ്രമേയം പാസാക്കുകയും രണ്ട് കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു.
രാഷ്ട്രീയ എതിരാളിക്കെതിരെ അന്വേഷണത്തിന് യുക്രെയ്ൻ സർക്കാറിൽ ട്രംപ് സമ്മർദം ചെലുത്തിയെന്ന കുറ്റമാണ് പ്രതിനിധി സഭ ചുമത്തിയത്. ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്മെൻറ് പ്രമേയം ആഴ്ചകളായി സ്പീക്കർ നാൻസി പെലോസി പിടിച്ചുവെച്ചതായാണ് റിപ്പബ്ലിക്കൻ സെനറ്റർമാർ ആരോപിക്കുന്നത്.
ഈ ആഴ്ചതന്നെ ഇത് സെനറ്റിന് കൈമാറി ജനുവരി 21ന് വിചാരണ ആരംഭിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കുന്നത്്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മേധാവിത്വമെന്നതിനാൽ ഇംപീച്ച്മെൻറ് നടക്കാൻ സാധ്യതയില്ല. അതേസമയം, പ്രസിഡൻറു സ്ഥാനത്തുനിന്ന് ട്രംപിനെ എത്രയും വേഗം നീക്കണമെന്നാണ് നാൻസി പെലോസി ആവശ്യപ്പെടുന്നത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
