വിസ തട്ടിപ്പ്: അറസ്റ്റിലായവർക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് യു.എസിൽ അറസ്റ്റിലായ 130 പേർക്കും അവർ ചെയ്യുന്നത് കുറ്റകൃ ത്യമാണെന്ന് അറിവുണ്ടായിരുന്നുവെന്ന് യു.എസ്. രാജ്യത്തു തന്നെ തുടരുന്നതിനു വേണ്ടിയാണ് ഇവർ വ്യാജ സർവകലാശാല യിൽ പ്രവേശനം നേടിയത്. സർവകലാശാല നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും ഇവർക്കറിയാമായിരുന്നു- യു.എസ് ആഭ് യന്തര വിഭാഗം അറിയിച്ചു.
വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയവരെ നാടുകടത്തും. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും യു.എസ് അധികൃതർ അറിയിച്ചു. നാടുകടത്തപ്പെട്ടാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം മാത്രമേ ഇവർക്ക് വിസയിൽ യു.എസിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.
കുടിയേറ്റ തട്ടിപ്പുകാരെ കുടുക്കാന്‍ ഡിപ്പാർട്മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തയാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഡെട്രിയോട്ട്സ് ഫാമിങ്ടണ്‍ ഹില്‍സിലെ വ്യാജ യൂനിവേഴ്സിറ്റി. സ്റ്റുഡൻറ് വിസക്കായി ഈ യൂനിവേഴ്സിറ്റിയില്‍ എൻറോള്‍ ചെയ്തവരാണ് പിടിയിലായത്.
യു.എസില്‍ തുടരുന്നതിനായി സ്റ്റുഡൻറ് വിസ നിലനിർത്താന്‍ വ്യാജ സ്കൂളില്‍ വിദേശികളായ വിദ്യാര്‍ഥികള്‍ ബോധപൂർവം ചേരുകയാണുണ്ടായതെന്നാണ് യു.എസ് അധികൃതരുടെ വാദം. യൂനിവേഴ്സിറ്റി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് യുവാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് ഇമിഗ്രേഷന്‍ അറ്റോണി അവകാശപ്പെടുന്നത്. ഇന്ത്യന്‍ യുവാക്കളെ കുടുക്കാന്‍ സങ്കീര്‍ണമായ നടപടികള്‍ ഉപയോഗിച്ചതിന് അധികൃതരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
