ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾ അനുമതി നിഷേധിച്ച് യു.എസ്. ഇരു രാജ്യങ്ങളും തമ്മിൽ വ്യോമയാന മേഖലയിൽ നില നിൽക്കുന്ന കരാർ ലംഘിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്നാണ് യു.എസ് ആരോപണം.
എയർ ഇന്ത്യ വിമാനങ്ങളിൽ യു.എസിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നുണ്ട്. യാത്ര വിലക്ക് നിലനിൽക്കുേമ്പാഴാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. ടിക്കറ്റ് നൽകിയാണ് യാത്രക്കാരെ തിരികെയെത്തിക്കുന്നത്. എന്നാൽ, ഇക്കാലയളവിൽ യു.എസ് വിമാനങ്ങൾക്ക് പറക്കാൻ ഇന്ത്യ അനുമതി നൽകിയിട്ടില്ല. ഇത് വിവേചനപരമാണെന്നും അമേരിക്കയിലെ കമ്പനികൾക്ക് തിരിച്ചടിയാണെന്നും രാജ്യം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
30 ദിവസത്തേക്കായിരിക്കും ഇന്ത്യൻ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുക. അതിനുള്ളിൽ യു.എസ് വിമാന കമ്പനികൾക്ക് ഇന്ത്യ അനുമതി നൽകിയില്ലെങ്കിൽ ഇത് നീട്ടാനാണ് സാധ്യത. നേരത്തെ ചൈനയുടെ വിമാനങ്ങൾക്കും സമാന രീതിയിൽ യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
