ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച അതിഗംഭീര വാർത്തയെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ന്യൂയോർക്കിൽ നടക്കുന്ന സാർക് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനിടയിൽ ഇന്ത്യ-പാക് വിദേശകാ ര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുമെന്നത് അതിഗംഭീര വാർത്തയെന്ന് യു.എസ്.
ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തുമെന്ന വാർത്ത കണ്ടുവെന്നും ഒരുമിച്ചിരുന്ന് സംസാരിക്കാൻ സാധിക്കുന്നുവെന്നത് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും മികച്ച വാർത്തയാണെന്ന് താൻ കരുതുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് െഹതർ നോെവർട്ട് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നതിനെയും ഹെതർ നോവെർട്ട് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ഭാവിയിൽ മികച്ചതും ശക്തവുമായ ഉഭയകക്ഷി ബന്ധം നിലനിൽക്കുമെന്ന് യു.എസ് പ്രത്യാശ പ്രകടിപ്പിച്ചു.
പാക് വിദേശകാര്യ മന്ത്രി ഷാ മെഹബൂബ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സമ്മതിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. നേരത്തെ നിർത്തിവെച്ച ഇന്ത്യ-പാക് ചർച്ചയുടെ പുനരാരംഭമല്ല ഇതെന്നും രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
