Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദേശ വ്യാപാരം:...

വിദേശ വ്യാപാരം: അമേരിക്ക ഇന്ത്യയെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി

text_fields
bookmark_border
വിദേശ വ്യാപാരം: അമേരിക്ക ഇന്ത്യയെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി
cancel

വാഷിങ്​​ടൺ: കറൻസികളുടെ വിദേശ വിനിമയ നിരക്കുകളിൽ ​കൃത്രിമം നടക്കുന്നുണ്ടോ എന്നു​ നിരീക്ഷിക്കാൻ അമേരിക്കയു ണ്ടാക്കിയ ‘പണ നിരീക്ഷണ പട്ടിക’യിൽനിന്ന്​ ഇന്ത്യയെ ഒഴിവാക്കി. യു.എസ്​ ട്രഷറി വകുപ്പ്​ അമേരിക്കൻ കോൺഗ്രസിന്​ മുമ്പാകെ സമർപ്പിച്ച അർധവാർഷിക റി​േപ്പാർട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ ട്രം​പ് സർക്കാറി​​െൻറ നടപടി. പട്ടികയിൽനിന്ന്​ ഇന്ത്യയോടൊപ്പം സ്വിറ്റ്​സർലൻഡിനെയും ഒഴിവാക്കിയിട്ടുണ്ട്​.

നിലവിൽ ചൈന, ജപ്പാൻ, തെക്കൻ കൊറിയ, ജർമനി, ഇറ്റലി, അയർലൻഡ്​​, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്​നാം എന്നീ രാഷ്​ടങ്ങളാണ്​ യു.എസി​​െൻറ പണ നിരീക്ഷണ പട്ടികയിലുള്ളത്​. ഇടപാടുകളിൽ കൃത്രിമം കാണിക്കുന്നതി​​െൻറ സൂചന നൽകുന്ന മൂന്നു​ മാനദണ്ഡങ്ങളിൽ ഒന്ന്​ മാത്രമാണ്​ ഇന്ത്യക്കും സ്വിറ്റ്​സർലൻഡിനും ബാധകമാക്കുന്നത്​ എന്ന്​ റിപ്പോർട്ടിൽ പറയുന്നുണ്ട്​. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റു​ രാഷ്​ട്രങ്ങളിൽ വിശ്വാസ്യത വർധിപ്പിക്കുന്നതാണ്​ അമേരിക്കയുടെ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usswitzerlandworld newscurrencymonitoring listIndia News
News Summary - US removes India, Switzerland from its currency monitoring list- World news
Next Story