Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ത്രീഡി തോക്കു’കളുടെ...

‘ത്രീഡി തോക്കു’കളുടെ രൂപരേഖ പുറത്തിറക്കുന്നത്​ യു.എസ്​ ജഡ്​ജ്​ തടഞ്ഞു

text_fields
bookmark_border
‘ത്രീഡി തോക്കു’കളുടെ രൂപരേഖ പുറത്തിറക്കുന്നത്​ യു.എസ്​ ജഡ്​ജ്​ തടഞ്ഞു
cancel

വാഷിങ്​ടൺ: പരിഹരിക്കാനാവാത്ത പ്രശ്​നങ്ങളിലേക്ക്​ നയിക്കാനുള്ള സാധ്യത മുൻനിർത്തി ത്രീഡി പ്രിൻറഡ്​ പ്ലാസ്​റ്റിക്​ തോക്കുകൾ നിർമിക്കുന്നതിനുള്ള രൂപരേഖ (ബ്ലൂ ​പ്രിൻറ്​) പുറത്തിറക്കുന്നത്​ അമേരിക്കൻ ഫെഡറൽ ജഡ്​ജ്​ തടഞ്ഞു.

ത്രീഡി പ്രിൻറർ ഉപയോഗിച്ച്​ ​പ്ലാസ്​റ്റിക്​ തോക്ക്​ നിർമിക്കാനുള്ള രൂപരേഖക്കെതിരെ തോക്ക്​ നിയ​ന്ത്രണ വാദം ഉന്നയിക്കുന്ന ഒരു സംഘമാണ്​ കോടതിയെ സമീപിച്ചത്​. ഇതിൽ എ​േട്ടാളം ഡെമോക്രാറ്റിക്​ അറ്റോണിമാരും ഉൾ​പ്പെടും. ഒരു സമ്പൂർണ വിജയമെന്ന്​ വിധിയെ വാഷിങ്​ടൺ ​അറ്റോണി ജനറൽ ബോബ്​ ഫെർഗൂസൺ വിശേഷിപ്പിച്ചു. 

ടെക്​സസിലെ ആസ്​റ്റിൻ ആസ്​ഥാനമായുള്ള ‘ഡിഫൻസ്​ ഡിസ്​ട്രിബ്യൂട്ടഡ്’​ കമ്പനിയാണ്​ ഇൗ പദ്ധതിക്കുപിന്നിൽ. ഇതി​​​െൻറ ബ്ലൂപ്രിൻറ്​ ഒാൺലൈൻ വഴി അമേരിക്കയിലും ലോകത്തെല്ലായിടത്തും ലഭ്യമാക്കാൻ ട്രംപ്​ ഭരണകൂടം കമ്പനിക്ക്​ അനുമതി നൽകിയിരുന്നു. ഇതിനേറ്റ തിരിച്ചടിയാണ്​ കോടതിവിധി. രൂക്ഷമായ എതിർപ്പാണ്​ തീരുമാനത്തിനെതിരെ ഉയർന്നത്​. ഇത്​ പുറത്തിറക്കുന്നത്​ തടഞ്ഞില്ലെങ്കിൽ ട്രംപി​​​െൻറ കൈകളിൽ ചോര പുരളുമെന്നായിരുന്നു ഡെമോക്രാറ്റുകളിലൊരാൾ പറഞ്ഞത്​. 

ഉറപ്പ്​ കൂടിയതരം പ്ലാസ്​റ്റിക്​ കൊണ്ട്​ നിർമിച്ച തോക്കി​​​െൻറ ഭാഗങ്ങൾ ത്രീഡി പ്രിൻറർ ഉപയോഗിച്ച്​ എളുപ്പത്തിൽ കൂട്ടിയോജിപ്പിക്കാനാവും.  അതിനാൽ തന്നെ ഒളിപ്പിക്കാൻ എളുപ്പവും കണ്ടെത്താൻ പ്രയാസകരവുമായിരിക്കും. അതേസമയം, കോടതിവിധി പുറത്തുവരുന്നതിന്​ മുമ്പ്​ തന്നെ കമ്പനി ഇത്​ ഒാൺലൈനിൽ ലഭ്യമാക്കിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്​ച മുതൽ ഇത്​ ഡൗൺലോഡ്​ ചെയ്യാനാവുമെന്ന്​ കമ്പനിയുടെ വെബ്​സൈറ്റ്​ നേരത്തേ പുറത്തുവിട്ടിരുന്നു. ഇതിനകം എത്ര ബ്ലൂപ്രിൻറുകൾ ഡൗൺലോഡ്​ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയില്ലെന്ന്​ ഒരു അഭിഭാഷകൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newssoftware3D-printed gunblocked
News Summary - US release of 3D-printed gun software blocked- World news
Next Story