Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ കോവിഡ്​...

അമേരിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 10ലക്ഷം കടന്നു; ലോകത്താകെ 217,970 മരണം

text_fields
bookmark_border
അമേരിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 10ലക്ഷം കടന്നു; ലോകത്താകെ 217,970  മരണം
cancel

വാഷിങ്ടൺ: ഏറ്റവും കൂുടതൽ കോവിഡ്​ ബാധിതരും മരണങ്ങളും റിപ്പോർട്ട്​ ചെയ്​ത അമേരിക്കയിൽ രോഗികളുടെ എണ്ണം 10 ലക് ഷം കടന്നു. 1,035,765 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. വൈറസ്​ ബാധ മൂലം യു.എസിൽ 59,266 പേർ മരിച്ചു. കഴിഞ്ഞ 24 മണിക് കൂറിനുള്ളിൽ 2,470 പേർക്കാണ്​ ജീവൻ നഷ്ടമായത്​.

ലോകത്താകെ കോവിഡ് ബാധിതരിൽ മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. ഇതിൽ 142,238 പേരാണ്​ രോഗമുക്തി നേടിയത്​. ന്യൂയോർക്കിൽ 301,450 കോവിഡ്​ ബാധിതാണുള്ളത്​. 23,144 പേർ മരണപ്പെട്ടു.

ലോകത്താകെ 3,138,115 കോവിഡ്​ ബാധിതരാണുള്ളത്​. 217,970 ആളുകൾ മരിക്കുകയും 955,770 പേർ രോഗമുക്തി നേടുകയും ചെയ്​തു.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയ്നിൽ 232,128 രോഗികളാണുള്ളത്. 23,822 പേർ മരിച്ചു. രണ്ട് ലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ മരണസംഖ്യ 27,359 ആയി.

ഫ്രാൻസിലെ മരണസംഖ്യ 23,660 ആയി. ബ്രിട്ടനിൽ 161,145 രോഗികളും 21,678 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ജർമനിയിൽ ഒന്നരലക്ഷത്തിലേറെ പേർക്ക്​ വൈറസ്​ ബാധിച്ചു. എന്നാൽ മരണസംഖ്യ ഉയർന്നിട്ടല്ല. 6,314 പേർ ആണ്​ ഇവിടെ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaworld newsCovid 19
News Summary - US Registers Millionth Coronavirus Case - World news
Next Story