Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതനിക്കെതിരായ...

തനിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളി ബൈഡൻ; പൊരുതാൻ ട്രംപി​െൻറ ഉപദേശം

text_fields
bookmark_border
തനിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളി ബൈഡൻ; പൊരുതാൻ ട്രംപി​െൻറ ഉപദേശം
cancel

ന്യൂയോർക്​: തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതി തള്ളി ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡൻറ്​ സ്​ഥാനാർഥിയും മുൻ വൈസ്​ പ്രസിഡൻറുമായ ജോ ബൈഡൻ. ആദ്യമായാണ്​ ഇക്കാര്യത്തിൽ ബൈഡൻ പരസ്യമായി പ്രതികരിക്കുന്നത്​. 

മുൻ സെനറ്റ്​ ജീവനക്കാരിയായ താര റീഡ്​ ആണ്​ ബൈഡനെതിരെ പരാതി നൽകിയത്​. ബൈഡൻ 1993ൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്​ പരാതി. ‘‘കള്ളമാണത്​. ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടി​ല്ല’’-​ ബൈഡൻ എം.എസ്​.എൻ.ബി.സിയുടെ  അഭിമുഖത്തിൽ ഉറപ്പിച്ചു പറഞ്ഞു. പരാതിക്ക്​ ആധികാരികതയുണ്ടോ എന്നു പരിശോധിക്കാൻ ദേശീയ ആർക്കൈവ്​സിനോട്​ ആവശ്യപ്പെടുമെന്നും ഇപ്പോൾ പരാതിയുമായി രംഗത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡോണൾഡ്​ ട്രംപിനെക്കാൾ മേൽക്കൈ ​ബൈഡനാണെന്നാണ്​ അഭിപ്രായ സർവേ ഫലങ്ങൾ. ആരോപണമുയർന്നതിനെ തുടർന്ന്​ പാർട്ടിക്കുള്ളിലും പുറത്തും ബൈഡനെതിരെ സമ്മർദ്ദമുയർന്നിരുന്നു. എന്നാൽ പരാതി സത്യമല്ലെങ്കിൽ പൊരുതാനായിരുന്നു ബൈഡന്​ ട്രംപ്​ നൽകിയ ഉപദേശം.

കഴിഞ്ഞ തെരഞ്ഞെടുപ്പ്​ കാലത്ത്​ സമാന രീതിയിൽ നിരവധി ആരോപണങ്ങൾ നേരിട്ട വ്യക്​തിയാണ്​ ട്രംപ്​. ‘‘മറഞ്ഞിരിക്കേണ്ട കാര്യമില്ല. പരാതി സത്യമല്ലെങ്കിൽ അത്​ നിഷേധിക്കാമല്ലോ... ഞാൻ ഇത്തരത്തിലുള്ള നിരവധി തെറ്റായ ആരോപണങ്ങൾ അതിജീവിച്ചയാളാണ്​. അതിനെതിരെ പോരാടുകയാണ്​ വേണ്ടത്​-ട്രംപ്​ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenus electionworld newsPresidential candidatesex assault
News Summary - US Presidential Hopeful Joe Biden On Sex Assault Allegation -World news
Next Story